അ​ടി​യ​ന്തി​രാ​വ​സ്ഥ​ അ​ടു​ത്തുവെന്നു അരുന്ധതിറോയി

Web Desk
Posted on August 28, 2018, 6:25 pm

ന്യൂ​ഡ​ല്‍​ഹി: അ​ടി​യ​ന്തി​രാ​വ​സ്ഥ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു വ​ള​രെ അ​ടു​ത്താ​ണ് ന​മ്മ​ളെന്നും ‑മാ​വോ​യി​സ്റ്റ് ബ​ന്ധമാ രോ​പി​ച്ച്‌ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​രെ​യും ബു​ദ്ധി​ജീ​വി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​ വ​ള​രെ ആ​പ​ത്ക​ര​മാ​ണെ​ന്നും എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​യ അ​രു​ന്ധ​തി റോ​യികു​റ്റ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യം അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​നു സ​മാ​ന​മാ​ണെ​ന്നും അവർ ആ​രോ​പി​ച്ചു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​മ കൊ​റേ​ഗാ​വി​ല്‍ ന​ട​ന്ന ക​ലാ​പ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്പ​ത് ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ വ​സ​തി​ക​ളാ​ണ് പൂ​ന പോ​ലീ​സ് റെ​യ്ഡ് ചെ​യ്ത​ത്. ഇ​വ​രി​ല്‍ അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​ഭി​ഭാ​ഷ​ക​ര്‍, ക​വി​ക​ള്‍, എ​ഴു​ത്തു​കാ​ര്‍, ദ​ളി​ത് അ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, ബു​ദ്ധി​ജീ​വി​ക​ള്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ല്‍ റെ​യ്ഡു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പ​ട്ടാ​പ്പ​ക​ല്‍ ആ​ളു​ക​ളെ ത​ല്ലി​ക്കൊ​ല്ലു​ന്ന​വ​രെ​യും കൊ​ല​പാ​ത​കി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നു പ​ക​ര​മു​ള്ള പോ​ലീ​സി​ന്‍റെ ന​ട​പ​ടി ഇ​ന്ത്യ​യു​ടെ പോ​ക്ക് എ​ങ്ങോ​ട്ടാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്നു. കൊ​ല​പാ​ത​കി​ക​ള്‍ ആ​ദ​രി​ക്ക​പ്പെ​ടു​ന്നു, ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു. നീ​തി​ക്കു വേ​ണ്ടി സം​സാ​രി​ക്കു​ന്ന​വ​രെ​യും ഹി​ന്ദു ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രെ​യും കു​റ്റ​വാ​ളി​ക​ളാ​യി മു​ദ്ര​കു​ത്തു​ന്നു- അ​രു​ന്ധ​തി റോ​യി പ​റ​ഞ്ഞു.

വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളാ​ണി​ത്. ഇ​ത് സം​ഭ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ക സാ​ധ്യ​മ​ല്ല. ന​മ്മ​ള്‍ എ​ല്ലാ​വ​രും ഇ​പ്പോ​ള്‍ ഒ​രു​മി​ച്ചു​കൂ​ടു​ന്നി​ല്ലെ​ങ്കി​ല്‍ നാം ​വി​ല​മ​തി​ക്കു​ന്ന എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ന​മു​ക്ക് ന​ഷ്ട​പ്പെ​ടു​ത്തും,  എ​ഴു​ത്തു​കാ​രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ഡ​ല്‍​ഹി, ഫ​രീ​ദാ​ബാ​ദ്, ഗോ​വ, മും​ബൈ, താ​നെ, റാ​ഞ്ചി, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ക്ടി​വി​സ്റ്റു​ക​ളു​ടെ​യും ബു​ദ്ധി​ജീ​വി​ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ റെ​യ്ഡു​ക​ള്‍ ന​ട​ന്ന​ത്. മാ​വോ​യി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്ര അ​നു​കൂ​ലി​യും ക​വി​യു​മാ​യ വ​ര​വ​ര റാ​വു​വി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ​ധി​ക്കാ​ന്‍ മാ​വോ​യി​സ്റ്റു​ക​ള്‍ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു.