Web Desk

കൊച്ചി

January 06, 2021, 2:47 pm

കോൺഗ്രസ് ഫേസ്ബുക്ക് പേജിലും കെസി വേണുഗോപാൽ ഐ ഗ്രൂപ്പിലും ചെന്നിത്തലയ്ക്ക് കാലിടറുന്നു

Janayugom Online

കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മൻ‌ചാണ്ടി വരണമെന്ന് ആവശ്യപെട്ട് എ ഗ്രൂപ്പും ലീഗുമെല്ലാം പ്രചാരണം നടത്തുമ്പോൾ തിരഞ്ഞെടുപ്പ് സമയത്തു മുൻകാലത്തു എ കെ ആന്റണി വന്നതതുപോലെ കെ സി വേണുഗോപാൽ എത്തുമെന്ന സൂചന ശക്തമായി .ഐ യിലെ ഭൂരിഭാഗം വരുന്ന പഴയ തിരുത്തൽ ഗ്രൂപ്പിലാടക്കമുള്ളവരെ  ചേർത്തുവെച്ചാണ് വേണുഗോപാൽ വെല്ലുവിളി ഉയർത്തുന്നത് .പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഐ ഗ്രൂപ്പിൽ ഉണ്ടാക്കിയെടുത്ത അപ്രമാദിത്വം ചെന്നിത്തലയ്ക്ക് നഷ്ടമായതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് ശക്തമാവുമെന്ന്  ഉറപ്പായി . പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പോലും ചില സ്ഥാനാർഥികൾ കെ സി യുടെ ചിത്രം വെച്ച് പോസ്റ്ററടിച്ചെങ്കിലും എ ‚ഐ വിഭാഗങ്ങൾ ഇത് കണ്ടില്ലെന്ന് വെയ്ക്കുകയായിരുന്നു .എന്നാൽ കെപിസിസി പുനസംഘടനയിൽ തന്റെ ആശ്രിതരെ തിരുകി കയറ്റി വീണ്ടും കടന്നുകയറി .അവസാനമായി  കെപിസിസി  ഫേസ്ബുക്ക് പേജിന്റെ കവര്‍ ചിത്രത്തിൽ മറ്റ് നേതാക്കൾക്കൊപ്പം പടം കയറ്റി തന്റെ വരവറിയിക്കുകയാണെന്ന് അടുപ്പമുള്ളവർ പറയുന്നു . സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് കെസി വേണുഗോപാലെങ്കിലും കേരളത്തിലെ സംഘടന അധികാര ബലാബലത്തില്‍ കെസി വേണുഗോപാലില്ലായിരുന്നു. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എകെ ആന്റണി എന്നിവരോടൊപ്പമാണ് കെസി വേണുഗോപാലിന്റെ ചിത്രം.വി എം സുധീരൻ ‚കെ മുരളീധരൻ  അടക്കമുള്ള മുൻ പ്ര സിഡന്റുമാരടക്കമുള്ളവരുടെ   ചിത്രങ്ങൾ പേജിലില്ലയെന്നതും ശ്രദ്ധേയമാണ് .

ആലപ്പുഴയില്‍ എംപിയായിരുന്നപ്പോള്‍ തീരദേശ ജില്ലയില്‍ മാത്രമുണ്ടായിരുന്ന കെസി ഗ്രൂപ്പ് ആണ് ഇപ്പോള്‍ സംസ്ഥാനത്തൊട്ടാകെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ ഐ ഗ്രൂപ്പിനോടായിരുന്നു കെസി വേണുഗോപാലിന്റെ കൂറ്.തിരുത്തൽ വാദത്തിൽ കൂടെ നിന്നവരെ ചെന്നിത്തല വേണ്ടവിധത്തിൽ പരിഗണിച്ചില്ലായെന്ന ആരോപണമാണ് ഉയരുന്നത് .ചെന്നിത്തലയ്ക്കായി സീറ്റ് മാറികൊടുത്ത ബി ബാബു പ്രസാദിന്  പോലും വേണ്ട പരിഗണന നൽകിയില്ല .പുനഃസംഘടനയിലും ‚തദ്ദേശ തിരഞ്ഞെടുപ്പിലും ചെന്നിത്തല വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്ന ആരോപണം ‚ആലപ്പുഴ ‚എറണാകുളം ജില്ലകളിൽ സജീവമായിരുന്നു .ഈ രണ്ട് ജില്ലകളിലും എ ഗ്രൂപ്പിൽ നിന്ന് ഇറങ്ങിയവർ ഐ ഗ്രൂപ്പിലെ കെ സി ഗ്രൂപ്പിൽ  ചേർന്നതോടെ മറ്റ്  ഗ്രൂപ്പുകൾ അങ്കലാപ്പിലാണ് .

സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ് കെസി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ എണ്ണം കോണ്‍ഗ്രസിനകത്ത് ശക്തമായത്. നേരത്തെ ഐ ഗ്രൂപ്പിനോടൊപ്പമുണ്ടായിരുന്ന പല നേതാക്കളും ഇപ്പോള്‍ കെസി വേണുഗോപാലിനോടൊപ്പമാണ്. അതില്‍ ഡിസിസി അദ്ധ്യക്ഷന്‍മാരുമുണ്ട്.

കെസി വേണുഗോപാല്‍ 1987ല്‍ കെഎസ്‌ യു  സംസ്ഥാന അദ്ധ്യക്ഷനായിരിക്കേ ഉള്ള നേതാക്കളാണ് ഇപ്പോഴത്തെ നേതൃതലത്തിലുള്ളവരില്‍ ഭൂരിപക്ഷം പേരും. അത് കൊണ്ട് തന്നെ ഇവരെല്ലാവരും പഴയ നേതാവുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. നല്ലൊരവസരത്തില്‍ ഇവരില്‍ പലരും തങ്ങളുടെ ഭാഗമാകുമെന്നും പുതിയ ഗ്രൂപ്പ് വിശ്വസിക്കുന്നു.

സമവാക്യങ്ങള്‍ മാറിയതോടെ പിന്നിലേക്ക് പോയ പല നേതാക്കളും കെസി വേണുഗോപാലിലാണ് തങ്ങളുടെ രക്ഷകനെ കാണുന്നത്.രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം ഗുണകരമാവുമെന്നാണ് അവരുടെ വിശ്വാസം.

എകെ ആന്റണിക്ക് ഒരു കാലത്ത് ഹൈക്കമാന്‍ഡിലുണ്ടായിരുന്ന സ്വാധീനം തന്നെയാണ് ഇപ്പോള്‍ കെസി വേണുഗോപാലിനുള്ളതെന്നാണ്  അനുയായികൾ പ്രചരിപ്പിക്കുന്നത് . പെട്ടെന്നൊരു ദിവസം ദല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്ത് പറന്നിറങ്ങി കരുണാകരനില്‍ നിന്ന് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. അന്ന് എകെ ആന്റണി കേരളത്തിലെ ആദ്യ പേരുകാരനായിരുന്നില്ല. എന്നിട്ടും ആന്റണിക്ക് അതിന് സാധിച്ചത് ഹൈക്കമാന്‍ഡിലുള്ള സ്വാധീനംകൊണ്ടാണ് . അത് പോലൊരു ദിവസം മുഖ്യമന്ത്രി കസേരയിലേക്ക് കെസി വേണുഗോപാല്‍ പറന്നിറങ്ങുന്ന ദിവസം അത്ര വിദൂരത്തിലല്ല എന്നാണ് പിന്തുണക്കുന്നവര്‍ പ്രചരിപ്പിക്കുന്നത് . കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലെ ഇപ്പോഴത്തെ അധികാര സമവാക്യങ്ങള്‍ അതിനനുകൂലമാണെന്നും അവര്‍ കരുതുന്നു.ലീഗുമായി നല്ല ബന്ധം  പുലർത്തുന്നതും മറ്റു ഗ്രൂപുകളിൽ പ്രതെയ്കിച്ചു  ചെന്നിത്തലയടക്കമുള്ളവരിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട് .

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോള്‍ കെസി വേണുഗോപാല്‍. എങ്കിലും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെസി വേണുഗോപാല്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പാകുമ്പോഴേക്കും കെസി വേണുഗോപാല്‍ കേരളത്തില്‍ സജീവമാകുമെന്നാണ് കരുതുന്നത്.

eng­lish sum­ma­ry :  On the Con­gress Face­book page and the KC Venu­gopal I Group, Chen­nitha­la is step­ping down

you may also like this video