12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 11, 2024
October 11, 2024
October 9, 2024
October 8, 2024
October 8, 2024
October 7, 2024
October 7, 2024
October 6, 2024
October 6, 2024

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് അംപയറിങ് പാനലില്‍; ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക

Janayugom Webdesk
ലണ്ടന്‍
June 3, 2023 10:23 pm

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഐസിസി മാച്ച് ഒഫീഷ്യല്‍സിനെ പ്രഖ്യാപിച്ചതില്‍ ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോ ടിവി അമ്പയറായെത്തുന്നതില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക. ഇതിന് മുമ്പ് റിച്ചാര്‍ഡ് അംപയറിങ് പാനലിലുണ്ടായിരുന്ന പ്രധാന മത്സരങ്ങളിലെല്ലാം ഇന്ത്യ തോറ്റുവെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ന്യൂസിലന്‍ഡിന്റെ ക്രിസ് ഗഫാനി, ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് എന്നിവരാണ് ഫൈനലിലെ ഫീല്‍ഡ് അംപയര്‍മാര്‍.

അതേസയമയം ഇംഗ്ലണ്ടിന്റെ റിച്ചാര്‍ഡ് കെറ്റില്‍ബറോക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. 2021ല്‍ നടന്ന ഇന്ത്യ‑ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കെറ്റില്‍ബറോ ആയിരുന്നു ടിവി അമ്പയര്‍. 2016ലെ ടി20 ലോകകപ്പിന്റെ സെമിയില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഈ മത്സരത്തിലും അംപയര്‍ റിച്ചാര്‍ഡായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ നിര്‍ഭാഗ്യമായി വീണ്ടും റിച്ചാര്‍ഡെത്തി. ഫൈനലില്‍ ചിരവൈരികളായ പാകിസ്ഥാനോട് 180 റണ്‍സിനാണ് ഇന്ത്യ നാണംകെട്ടത്. ഇതിനും സാക്ഷിയായി റിച്ചാര്‍ഡെന്ന അംപയറുണ്ടായിരുന്നു. ഇതുകൊണ്ടും റിച്ചാര്‍ഡ് ഇന്ത്യയുടെ വില്ലനാവുന്നത് അവസാനിച്ചില്ല. 

2019ലെ ഏകദിന ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റാണ് പുറത്തായത്. എം എസ് ധോണി റണ്ണൗട്ടായതും ഇന്ത്യ അപ്രതീക്ഷിതമായി തോറ്റതും ഇപ്പോഴും ആരാധകരുടെ മനസിലുണ്ട്. ഇതിലും അംപയര്‍ റിച്ചാര്‍ഡായിരുന്നു. എന്നാല്‍ കെറ്റില്‍ബറോ മാത്രമല്ല ഗഫാനിയാണെങ്കിലും ഇന്ത്യക്ക് ഭാഗ്യക്കേടാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പയര്‍മാരായി ഗഫാനിയുടെ 49-ാം ടെസ്റ്റും ഇല്ലിങ്‌വര്‍ത്തിന്റെ 64-ാം ടെസ്റ്റുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. 

Eng­lish Summary:On the World Test Cham­pi­onship Umpir­ing Pan­el; Indi­an fans are worried
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.