21 July 2024, Sunday
KSFE Galaxy Chits Banner 2

ഇത്തവണത്തെ ഓണസദ്യയിലെ വിഭവങ്ങള്‍ മലയാളനാട്ടില്‍ നിന്നും, നാടന്‍ പച്ചക്കറികളുമായി വിപണി സജീവം

പുളിക്കല്‍ സനില്‍രാഘവന്‍
August 20, 2021 11:07 am

ഓണം ലോകത്തിൻറെ ഏതു മുക്കിലും, മൂലയിലുമുള്ള മലയാളിയെ സംബന്ധിച്ച് ആഹ്ലാദത്തിൻറെയും. ആമോദത്തിൻറെയും ആണ്. നാട്ടിലുള്ള മലയാളികൾ എന്തുതന്നെയായാലും ോഓണം ആഘോഷിച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴഞ്ചൊല്ലും. ഓണാഘോഷം കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാൽ നമ്മുടെ നാട്ടിലെ വിഭവങ്ങൾ കൊണ്ടല്ല പലപ്പോഴും നാം ഓണം ആഘോഷിക്കാറുള്ളത്. അയൽ സംസ്ഥാനത്തുനിന്ന് പച്ചക്കറി ലോറി വരുന്നതും നോക്കയിരികക്കുകയായിരുന്നു. എന്നാൽ ഇത്തവണ നോക്കിയിരിക്കാതെ മലയാളികൾക്ക് ഓണമുണ്ണാം. അതിനായി ടൺകണക്കിന് തനിനാടൻ പച്ചക്കറിയാണ് ഓണം ലക്ഷ്യമിട്ട് വിപണിയിൽ എത്തിയത്. സംസ്ഥാന സർക്കാർ പ്രത്യേകിച്ചും കൃഷി വകുപ്പ് നടത്തിയ ഇടപടലിൻറെ ഇടപെടലിന്റെ ഫലമായിട്ട് പച്ചക്കറികൾ ഇവിടെ തന്നെ ഉദ്പാദിപ്പിച്ചിരിക്കുന്നു.. 2015–-2016ൽ 6.28 ലക്ഷം ടണ്ണായിരുന്ന ഉൽപ്പാദനം. ഇത്തവണ 15.07 ലക്ഷം ടണ്ണായി. 8.79 ലക്ഷം ടണ്ണിന്റെ വർധന. ഇതോടെ തമിഴ്‌നാട്, കർണാടക മൊത്തവ്യാപാര ചന്തകളിൽ തിരക്ക് കുറഞ്ഞു. ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്കായുള്ള ഒരുക്കം നേരത്തേതന്നെ ആരംഭിച്ചു. 50 ലക്ഷം വിത്തുപായ്ക്കറ്റും ഒന്നരക്കോടി പച്ചക്കറി തൈയും സൗജന്യമായി നൽകി. നാട്ടിലെത്തിയ പ്രവാസികളും തൊഴിൽ നഷ്ടപ്പെട്ടവരും മണ്ണിൽ ഇറങ്ങിയതും ഒരു കാരണമാണ്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി വിവിധ കൂട്ടായ്മകളും സംഘങ്ങളും കൃഷിയിറക്കിയതും നേട്ടമായി. 16 ഇനം പഴം–- പച്ചക്കറിക്ക് അടിസ്ഥാനവില പ്രഖ്യാപിച്ചതോടെ കർഷകർക്ക് മികച്ച വില ലഭിക്കാനും തുടങ്ങി. ഓണത്തിന്റെ ഭാഗമായി കൃഷിവകുപ്പ് 2000 പച്ചക്കറിച്ചന്തയാണ് തുടങ്ങിയത്. ഉൽപ്പന്നങ്ങൾ അധികവില നൽകി സംഭരിച്ച് വിപണിവിലയേക്കാൾ കുറച്ചാണ് വിൽപ്പന. പ്രാദേശിക കർഷകരിൽനിന്ന് ലഭിക്കാത്ത ഉൽപ്പന്നങ്ങൾമാത്രമാണ് ഹോർട്ടികോർപ് മുഖേന അയൽ സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്നത്. 

അധിക ഉൽപ്പാദനം കാരണം വിപണികിട്ടാത്ത സ്ഥിതി വരാതിരിക്കാനും ജാഗ്രത പാലിച്ചു.ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 2000 നാടൻ പച്ചക്കറി ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന്‌ വൈകിട്ട് 3.30ന് തിരുവനന്തപുരം പാളയം ഹോർട്ടികോർപ് വിപണിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൃഷിവകുപ്പന്‍റെ കീഴിലുള്ള . കൃഷിഭവനുകൾ, ഹോർട്ടികോർപ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തിൽ 17 മുതൽ 20 വരെയാണ്‌ വിപണികൾ. കൃഷിഭവനുകൾ മുഖാന്തരം 1350 വിപണിയും ഹോർട്ടി കോർപ്പിന്റെ 500 വിപണിയും വിഎഫ്പിസികെയുടെ 150 വിപണിയും ഇതിലുൾപ്പെടുന്നുഎല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന ഓണം വിപണികളിലേക്ക് ആവശ്യമായ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ പരമാവധി അതാത് ജില്ലകളിലെ കർഷകരിൽനിന്നാണ് സംഭരിച്ചിരിക്കുന്നത് സംസ്ഥാനത്ത് ഉൽപ്പാദനമില്ലാത്ത പച്ചക്കറികൾ മാത്രം അയൽസംസ്ഥാനങ്ങളിൽനിന്നും ഹോർട്ടികോർപ് മുഖേന എത്തിക്കും. കർഷകരിൽനിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ കർഷകർക്ക് പൊതു വിപണികളിൽനിന്നും ലഭ്യമാകുന്ന അതത് ഇനങ്ങളുടെ സംഭരണ വിലയേക്കാൾ 10 ശതമാനം അധികം വില നൽകിയാണ് സംഭരിച്ചിരിക്കുന്നത് വിൽപ്പന നടത്തുമ്പോൾ പൊതുവിപണി വിൽപ്പന വിലയിൽനിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. ഉത്തമ കൃഷി സമ്പ്രദായത്തിലൂടെ ഉൽപ്പാദിപ്പിച്ച ജിഎപി ഉൽപ്പന്നങ്ങൾ സംഭരിക്കുമ്പോൾ പൊതു വിപണിയിൽനിന്നും കർഷകർക്ക് ലഭിക്കുന്ന സംഭരണ വിലയേക്കാൾ 20 ശതമാനം അധികം വില നൽകി സംഭരിക്കുകയും പൊതു വിപണിയിൽ വിൽക്കുന്ന വിലയിൽനിന്ന് 10 ശതമാനം സബ്സിഡി നൽകിയുമാണ്‌ വിൽക്കുന്നത്,സുഭിക്ഷം സുരക്ഷിതം പദ്ധതിയിലൂടെയും മറ്റു ജൈവകൃഷി പദ്ധതികളിലൂടെയും ഉൽപ്പാദിപ്പിക്കുന്നവയാണ്‌ പ്രത്യേക പായ്‌ക്കിങ്ങിൽ ജിഎപി ഉൽപ്പന്നങ്ങൾ എന്ന ലേബലിൽ വിൽക്കുന്നത്.

നൂറ് രൂപ വിലയുള്ള പച്ചക്കറി കിറ്റുകൾ പ്രത്യേകം വിപണിയിൽ ഉണ്ട്. പഴം, പച്ചക്കറി ഉൽപ്പന്നങ്ങൾ കൂടാതെ മറയൂർ ശർക്കര, മറയൂർ വെളുത്തുള്ളി, കേര വെളിച്ചെണ്ണ, തേൻ, കൃഷിവകുപ്പ് ഫാമുകളുടെ ഉൽപ്പന്നങ്ങൾ, വട്ടവട, കാന്തല്ലൂർ പച്ചക്കറികൾ എന്നിവയും വിൽപ്പനയ്ക്കുണ്ട്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ കൃഷി വകുപ്പിന്‍ഫെ സഹകരണത്തോടെയാണ് പച്ചക്കറി കൃഷികള്‍ ആരംഭിച്ചത്. കൃഷി വകുപ്പ് ഇക്കാര്യത്തില്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ ഏറെയാണ്. ആലപ്പുഴ ജില്ലയിലെ തഴക്കര ജില്ലാകൃഷിത്തോട്ടത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറികൃഷി വിളവെടുത്തു. 40 ടണ്ണാണ്‌ ഇത്തവണ ലഭിച്ചത്‌. 20 ടൺ വിപണിയിലും ബാക്കി വിത്തിനായും മാറ്റും. ഏത്തക്കുല . ചിങ്ങം ഒന്നിന് ഓണവിപണി ഉദ്ഘാടനത്തോടനുബന്ധിച്ച് കുല വെട്ടിത്തുടങ്ങി കൃഷിഭവനുകളിലേക്കുള്ള 80 ശതമാനം പച്ചക്കറിയും ഇവിടെനിന്നാണ്. പൊതുമാർക്കറ്റിനേക്കാൾ വിലക്കുറവിൽ പച്ചക്കറിയും തേങ്ങയും തോട്ടത്തിലെ വിപണിയിൽ ലഭിക്കും.ഒരു കോടി ഫലവൃക്ഷതൈ പദ്ധതി നടപ്പാക്കി. 4,30,000 തൈകൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്‌തു. മാവ്, പ്ലാവ്, സപ്പോട്ട, പേര, ചെറി, തായ്‌ലാൻഡ് ചാമ്പ എന്നിവയാണ്‌ വിതരണം ചെയ്‌തത്. റമ്പുട്ടാൻ, പുലാസൻ, ലോങ്ങൻ, തുരീയാൻ, അച്ചാച്ചെയറു, ലോങ്‌കോങ്, മാങ്കോസ്‌റ്റിൻ, അബീയു, ലിച്ചി എന്നിവ ഉടൻ വിതരണംചെയ്യും. കേര സമൃദ്ധി പദ്ധതിയിൽ 37,102 തെങ്ങിൻതൈയ്യും നാലര ലക്ഷം കുരുമുളക് തൈയ്യും വിതരണംചെയ്‌തു. കോഴി വളർത്തലും ആരംഭിച്ചിട്ടുണ്ട്. 92 ഏക്കറിൽ 13 ഏക്കറിൽ 90 തൊഴിലാളികളുടെ നേതൃത്വത്തിലാണ്‌ കൃഷി നടത്തിയത്‌. പയർ, വെണ്ട, പാവൽ, വഴുതനം, പടവലം, തക്കാളി, മുളക്‌, മത്തൻ, വെള്ളരിക്ക, ലോക്കി (ചുരക്ക), വെള്ളരി, കുമ്പളം, ഗജേന്ദ്ര ഇനം ചേന, മറ്റു കിഴങ്ങു വർഗങ്ങൾ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. അടച്ചിടലിനോട്‌ അനുബന്ധിച്ച് കൃഷി ഇറക്കിയ കാർഷിക വിഭവങ്ങളുടെ വിളവെടുപ്പായതോടെ ഹോർട്ടികോർപ്‌ നിർത്തിവച്ചിരുന്ന സംഭരണം ഓണക്കാലമായതോടെ പുനരാരംഭിച്ചു. അടച്ചിടൽകാലത്ത്‌ സംഭരിച്ച പച്ചക്കറിയുടെ വില വൈകാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ കർഷകരെ അറിയിച്ചു. സർക്കാർ നിശ്ചയിച്ച തറവില അടിസ്ഥാനപ്പെടുത്തിയാണ് ഹോർട്ടികോർപ്‌ കർഷകർക്ക് വില നൽകുന്നത്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, കാബേജ് എന്നിവയുടെയും വിവിധ ഇനം ബീൻസ് ഇനങ്ങളുടെയും വിളവെടുപ്പാണ്‌ ആരംഭിച്ചത്. വട്ടവട, കാന്തല്ലൂർ മേഖലയിൽനിന്ന്‌ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ ലേലവിപണി മുഖേനയും ഹോർട്ടികോർപ്‌ നേരിട്ടുമാണ് സംഭരണം. ഇത്തവണത്തെ ഓണംകോവിഡ് മഹാമാരിയുടെ ഘച്ചത്തിലാണെങ്കിലും ജനങ്ങളുടെ ബുദ്ധിമുട്ട് അറിഞ്ഞ് ജനങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പ്രതിസ്ന്ധിക്കള്‍ക്കിടയിലും മുന്നോട്ട് പോകുന്നത്. മലയാളി മനസ്സറിഞ്ഞ് മണ്ണില്‍ പണിയെത്തു. മണ്ണിനെ പൊന്നാക്കി കര്‍ഷകന്‍, അവന് കലവറയില്ലാത്ത പിന്തുണയാണ് കൃഷി വകുപ്പ് നല്‍കി. അതിനാള്‍ ഇത്തവണത്തെ ഓണം കൊഴുുപ്പിക്കാന്‍ മലയാളിയുടെ മനസറിഞ്ഞ , ഈ മണ്ണിന്‍റെ പ്ച്ചക്കറിയാണ് ഓണ സദ്യയിലെ വിഭവമായി എത്തുന്നത് .
ENGLISH SUMMARY;ONAM 2021 SPECIAL ARTICLE
YOU MAY ALSO LIKE THIS VIDEO;

TOP NEWS

July 21, 2024
July 20, 2024
July 20, 2024
July 20, 2024
July 20, 2024
July 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.