11 November 2025, Tuesday

Related news

October 3, 2025
October 10, 2024
October 9, 2024
October 9, 2024
September 19, 2024
August 30, 2024
September 20, 2023
September 19, 2023
August 5, 2023

ഓണം ബമ്പര്‍: ഒന്നാം നമ്പര്‍ T E 230662

Janayugom Webdesk
തിരുവനന്തപുരം
September 20, 2023 2:39 pm

ഇത്തവണത്തെ ഓണം ബമ്പര്‍  T E 230662 എന്ന നമ്പറിന്. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ്.  ഭാഗ്യം പരീക്ഷിക്കാൻ ലക്ഷകണക്കിന് ആളുകളാണ് ഓണം ബമ്പർ എടുത്തത്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. റെക്കോർഡ് വിൽപ്പനയാണ് ഇത്തവണത്തെ ഓണം ബമ്പർ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.