ഓണം ബമ്പര്‍ നറുക്കെടുപ്പ്; ആ ഭാഗ്യവാനെ ഇന്നറിയാം

Web Desk
Posted on September 19, 2019, 9:00 am

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ 2019 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ ഓണം ബമ്പര്‍ അടിക്കുന്ന ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. 12 കോടിയാണ് ഓണം ബമ്പര്‍ സമ്മാന തുക. ടാക്‌സും മറ്റുമെല്ലാം കിഴിച്ച് 7.56 കോടി രൂപയാണ് കൈയില്‍ ലഭിക്കുന്നത്.

രണ്ടാംസമ്മാനമായി 10 പേര്‍ക്ക് അഞ്ചുകോടി രൂപയും മൂന്നാംസമ്മാനമായി 20 പേര്‍ക്ക് രണ്ടുകോടി രൂപയും ലഭിക്കും. സമാശ്വാസസമ്മാനമായി അഞ്ചുലക്ഷം രൂപ ഒമ്പതുപേര്‍ക്ക് ലഭിക്കും. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ വേദിയില്‍ മന്ത്രി ജി സുധാകരനാണ് ഒന്നാം സമ്മാനം നറുക്കെടുക്കുക.

ഒരു മണിക്കൂറിനുളളില്‍ മുഴുവന്‍ സമ്മാനങ്ങളുടെയും നറുക്കെടുപ്പ് പൂര്‍ത്തിയാവും. മൂന്നൂറ് രൂപ വിലയുളള ഓണം ബമ്പര്‍ ടിക്കറ്റ് ജൂലൈ 18നാണ് വില്‍പ്പന ആരംഭിച്ചത്. 46 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ ഏകദേശം മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.