Web Desk

തിരുവനന്തപുരം

August 18, 2020, 9:11 am

പൊതുസ്ഥലങ്ങളില്‍ ഓണാഘോഷം പാടില്ല: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ ഓണഘോഷ പരിപാടികള്‍ വേണ്ടെന്ന് തീരുമാനം. പൊതുസ്ഥലങ്ങളില്‍ ഓണസദ്യയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിലാണ് തീരുമാനം. ജനങ്ങള്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണം ആഘോഷിക്കാം.

ഭക്ഷണശാലകളില്‍ സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാം. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകള്‍ രാത്രി ഒന്‍പത് മണിവരെ തുറക്കാം. ജില്ലാ കളക്ടര്‍മാര്‍ വ്യാപാരി വ്യാവസായികളുടെ യോഗം വിളിക്കും. പൊതുയിടങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പു വരുത്തണം.

ഓണമായതിനാല്‍ ധാരാളം പേര്‍ പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ട്. ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും പരിശോധന നടത്താനും മുഖ്യമന്ത്രി ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.

ENGLISH SUMMARY: onam cel­e­bra­tion with restrictions

YOU MAY ALSO LIKE THIS VIDEO