Web Desk

തിരുവനന്തപുരം

August 23, 2020, 9:29 am

ഇത്തവണ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഉണ്ടായേക്കില്ല. ഇതനുസരിച്ച് അക്കാദമിക കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ വിദ്യാഭാസ വകുപ്പ്

Janayugom Online

സംസ്ഥാനത്ത് കോവിഡ് നിലനില്‍ക്കുന്ന സാഹചര്യമായിനാല്‍ ഇത്തവണ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഉണ്ടായേക്കില്ല. ഇതടക്കമുളള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളിച്ച് അക്കാദമിക കലണ്ടര്‍ പുനക്രമീകരിക്കാൻ ശുപാര്‍ശ നല്‍കാൻ എസ്. സി. ഇ. ആര്‍.ടി. ഡയറക്ടറെ ചുമതലപ്പെടുത്തിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ട് ആഴ്ചയ്ക്കം നല്‍കണം.

വാര്‍ഷിക പരീക്ഷ മേയില്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ വരെ സ്കൂളുകള്‍ തുറക്കാൻ കഴിയില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുളളത്. അക്കാദമിക വര്‍ഷം മാര്‍ച്ചില്‍ അവസാനിപ്പിക്കുന്നതിന് പകരം ഏപ്രില്‍, മേയ് മാസങ്ങളിലേക്കു കൂടി ദീര്‍ഘിപ്പിക്കണമെന്ന നിര്‍ദേശം കരിക്കുലം കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നിരുന്നു.

ENGLISH SUMMARY: ONAM CHRISTMAS EXAMS WILL BE ABANDON