സെപ്റ്റംബര്‍ രണ്ടാം തിയ്യതിയിലെ ഓണപ്പരീക്ഷ മാറ്റിവച്ചു

Web Desk
Posted on August 21, 2019, 7:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തിയ്യതി  നടക്കേണ്ട ഓണപ്പരീക്ഷ മാറ്റിവച്ചു. കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ആറാണ് പുതുക്കിയ പരീക്ഷാ തിയതി. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ മൂലം പാഠ്യഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍പ്പോലും അതില്‍ മാറ്റം വരുത്തേണ്ടെന്നാണ് തീരുമാനം. പരീക്ഷ മാറ്റുന്നത് മൊത്തം അധ്യയന കലണ്ടറിനെ ബാധിക്കുമെന്നതിനാലാണിത്.
സെപ്റ്റംബര്‍ രണ്ടിന് സ്‌കൂളുകളില്‍ ഓണാഘോഷ പരിപ്പാടികള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന തല ഓണാഘോഷവും ഈ വര്‍ഷം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

you may also like this video