
സംസ്ഥാനത്ത് ഓണം ഫെയര്‍ ഈ മാസം 18 മുതല്‍ 28 വരെ നടക്കും. ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടത്ത് നായനാർ പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ ഓണം ഫെയർ ഹാളിൽ നിർവഹിക്കും. 19ന് ജില്ലാതലത്തിലും 23 ന് നിയോജക മണ്ഡല അടിസ്ഥാനത്തിലുമുള്ള ഉദ്ഘാടനങ്ങള്‍ നടക്കും. ആധുനിക സൂപ്പർ മാർക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്പന തന്ത്രങ്ങളും ഇന്റീരിയർ സൗകര്യങ്ങളും ഈ വർഷത്തെ ജില്ലാ ഓണം ഫെയറുകളുടെ പ്രത്യേകതയാണ്. മിൽമ, കേരഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുളള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ലാ ഫെയറിൽ ഉണ്ടായിരിക്കും. പ്രാദേശിക കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാർക്ക് 500, 1000 രൂപ കൂപ്പണുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യും. രണ്ട് കൂപ്പണ്‍ ഒരുമിച്ചെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്കും പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഒരു കൂപ്പണ്‍ സൗജന്യമായിരിക്കും. പ്രസ്തുത കൂപ്പൺ പ്രയോജനപ്പെടുത്തി അവർക്ക് സപ്ലൈകോയുടെ ഇഷ്ടമുള്ള വില്പനശാലയിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് കോമ്പോ ഓഫറുകളടക്കം വമ്പിച്ച ഓഫറുകളാണ് ഓണക്കാലത്ത് നല്‍കുന്നത്. ഇതുപ്രകാരം അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാകുന്നത്.
English summary; Onam fairs with reduced prices
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.