23 April 2024, Tuesday

Related news

January 20, 2023
June 5, 2022
June 3, 2022
June 3, 2022
June 2, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022
May 31, 2022

തൃക്കാക്കരയിലെ ഓണസമ്മാന വിവാദം ; വിജിലൻസ് അന്വേഷണം തുടങ്ങി

Janayugom Webdesk
കൊച്ചി
August 23, 2021 4:07 pm

തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയ സംഭവത്തിൽ വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. പ്രതിപക്ഷത്തിന്റെ പരാതിയിൽ വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം തുടങ്ങിയത്.തിനിടെ തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റിപ്പോർട്ട് തേടി. .

അതേസമയം ചെയർപേഴ്സൺ കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും നൽകിയെന്ന് കോൺഗ്രസ് കൗൺസിലിറും സ്ഥിരീകരിച്ചിരുന്നു. ചെയർപേഴ്സൺ അജിത തങ്കച്ചൻ പണം നൽകിയെന്നും പണത്തിന്റെ ഉറവിടം അറിയില്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞിരുന്നു. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് വ്യക്തമാക്കിയിരുന്നു.എവിടെ വേണമെങ്ക്കിലും ത നിക്കറിയാവുന്ന കാര്യങ്ങൾ പറയും .പാർട്ടി അന്വേഷണറിപ്പോർട്ട് പുറത്തുവന്ന ശേഷം കൂടുതൽ പ്രതികരിക്കും .
എന്നാൽ ഓണക്കോടിക്കൊപ്പം പണം നൽകിയിട്ടില്ലെന്നും കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നുമാണ് ചെയർപേഴ്സൺ അജിത തങ്കപ്പൻ്റെ വാദം. പ്രതിപക്ഷ കൗൺസിലർമാർ പരാതി കവറിലാക്കി തന്ന് അത് പണമാണെന്ന് പ്രചരിപ്പിച്ചതാണ്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അജിത തങ്കപ്പൻ പ്രതികരിച്ചിരുന്നു.

ഓരോ അംഗങ്ങൾക്കും ഓണക്കോടിയോടൊപ്പം കവറിൽ 10,000 രൂപയും നൽകിയെന്നാണ് ആരോപണം ഉയർന്നത്. നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചതെന്നായിരുന്നു ആരോപണം. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്സൻ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങളിൽ ചിലരുടെ സംശയം.
43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്സൻ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്. ചെയർപേഴ്സൻ നൽകിയ പണം അഴിമതിയിലൂടെ ലഭിച്ച കമ്മിഷൻ പണമാണെന്ന് സംശയിക്കുന്നതായും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അംഗങ്ങൾ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത് .

Eng­lish sum­ma­ry; Onam gift con­tro­ver­sy in Thrikkakara

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.