ഓണക്കാലത്ത് കൈത്തറി ചലഞ്ച് എന്ന പേരിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കെകെ ശൈലജടീച്ചറുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അയ്യായിരം രൂപയുടെ തുണിത്തരങ്ങൾ 2999 രൂപക്ക് വിൽക്കുന്ന സ്കീം ഓണത്തോടനുബന്ധിച്ച് ആവിഷ്കരിച്ചിട്ടുണ്ട്. കൈത്തറി പ്രചാരത്തിന് നിയമസഭാംഗങ്ങളുടെ സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഖാദി, കൈത്തറി, ബീഡി തെറുപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത തൊഴില്‍ മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ പുനരുദ്ധാരണ പാക്കേജ് നല്‍കുന്നത് സംബന്ധിച്ച് ശ്രീമതി. കെ. കെ. ശൈലജ ടീച്ചര്‍ എംഎല്‍എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് വ്യവസായ മന്ത്രി നൽകിയ മറുപടി
കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഖാദി ഉല്പാദന കേന്ദ്രങ്ങള്‍ കഴിവതും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടണ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്കുവാനും ശ്രമിച്ചിരുന്നു. കോവിഡ്-19 മഹാമാരി കാരണം തൊഴില്‍ നഷ്ടപ്പെട്ട ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതന പദ്ധതി പ്രകാരം സര്‍ക്കാര്‍ അനുവദിച്ച 22 കോടി രൂപ 12500 തൊഴിലാളികള്‍ക്കായി വിതരണം ചെയ്തു. കോവിഡ്-19 ബാധിച്ച തൊഴിലാളി/കുടുംബാംഗങ്ങള്‍ക്ക് 2000/- രൂപാ വീതം ഇപ്പോഴും നല്കുന്നു. ആയത് തുടര്‍ന്ന് വരുന്നു. കൂടാതെ എല്ലാ ഖാദി ഗ്രാമ വ്യവസായ തൊഴിലാളികള്‍ക്കും 1000/- രൂപ വീതം വിതരണം ചെയ്തു. 2020 ഓണക്കാലത്ത് സര്‍ക്കാര്‍ അനുവദിച്ച ഉത്സവ ബത്തയായി 1500/- രൂപയ്ക്ക് പുറമെ എല്ലാ ഖാദി ഗ്രാമ വ്യവസായ തൊഴിലാളികള്‍ക്കും 250 രൂപാ വീതം അധികം നല്കി. ഖാദിയുടെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 1000/- രൂപ വീതം 2 പ്രാവശ്യം അനുവദിച്ചു.
കോവിഡ്-19 മഹാമാരിയുടെ ആദ്യ തരംഗം മൂലം കൈത്തറി മേഖലയില്‍ നൂലിന് ക്ഷാമം, തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം, വിപണനത്തില്‍ കുറവ് എന്നിവ അനുഭവപ്പെടുകയും സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്ത് ജോലികള്‍ പുരാരംഭിക്കുകയും ചെയ്തു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 56 ദിവസത്തെ റിബേറ്റ് ദിനങ്ങള്‍ക്ക് പുറമേ 50 ദിനങ്ങള്‍ സ്പെഷ്യല്‍ റിബേറ്റ് ആയി അനുവദിച്ചിരുന്നു. എല്ലാ നെയ്ത്ത് തൊഴിലാളികള്‍ക്കും ക്ഷേമനിധി ബോര്‍ഡു വഴി ധനസഹായം വിതരണം നടത്തി. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ടെക്സ്റ്റൈല്‍സ് മേഖലയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കുകയും ആയതിലേയ്ക്ക് 02.05.2020 ലെ സ.ഉ(സാധാ)നം.352/2020/വ്യവ. പ്രകാരം 74.35 കോടി രൂപ അനുവദിച്ച് നല്കി
കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ദിനേശ് ബീഡി സംഘത്തിലെ ആകെയുള്ള 4000 തൊഴിലാളികള്‍ക്ക് 2 വര്‍ഷത്തേയ്ക്ക് 2,59,668 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുകയും, കൂലിയിനത്തില്‍ 7.73 കോടി രൂപയുടെ വരുമാന നഷ്ടം സംഭവിക്കുകയും ചെയ്തു. ഓരോ തൊഴിലാളികള്‍ക്കും 14 ദിവസം ജോലിയ്ക്ക് ഹാജരാകാന്‍ പറ്റാതെ വരികയും ചെയ്തു. ഈ പ്രതിസന്ധിയില്‍ ബീഡി തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി ദിനേശ് ബീഡി സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 5 കോടി രൂപയുടെ ഭരണാനുമതിയായിട്ടുണ്ട്.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.