‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ ജാഗ്രതോടെ വീട്ടില്‍ ആഘോഷിക്കണം

Web Desk

തിരുവനന്തപുരം

Posted on August 22, 2020, 8:29 pm

കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണം ജാഗ്രതയോടെ വീട്ടില്‍ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശെെലജ . നമ്മുടെ നാടും നഗരവുമൊന്നും കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും വേണമോ കോവിഡ് പകരുമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണമെന്നും ഫേസ്ബുക്കിലൂടെ മന്ത്രി വ്യക്തമാക്കി.

‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്’ എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകുകയും ഗ്യാപ്പിട്ട് സാമൂഹിക അകലം പാലിക്കണം മന്ത്രി കൂട്ടിചേര്‍ത്തു.

കടകളിലും മാര്‍ക്കറ്റുകളിലും ആരും തിരക്ക് കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം. സാമൂഹിക അകലം ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് കഴുകേണ്ടതാണെന്നും മന്ത്രി കുറിച്ചു.

അതേസമയം,  സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1292 പേര്‍ രോഗമുക്തി നേടി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1964 പേരും സമ്പര്‍ക്കരോഗികളാണ്. തിരുവനന്തപുരം ജില്ലയും മലപ്പുറം ജില്ലയിലുമാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്.

Eng­lish sum­ma­ry: onam need to be secure in covid

You may also like this video: