Web Desk

കൊച്ചി

August 26, 2020, 9:35 pm

ഓണം: 4000 രൂപ ഇളവ് ഉള്‍പ്പെടെ ഓഫറുകളുമായി ഹീറോ

Janayugom Online

ഇലക്ട്രിക് വാഹന മേഖലയിലെ മുന്‍നിരക്കാരായ  ഹീറോ ഇലക്ട്രിക്, ഓണാഘോഷങ്ങളുടെ ഭാഗമായി, പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു.ഹീറോ ഇലക്ട്രിക് ഇരുചക്രവാഹനം ഓണ്‍ ലൈനായി ബുക്കു ചെയ്യുമ്പോള്‍ 4000 രൂപാ ഫ്‌ളാറ്റ് ഡിസ്‌കൗണ്ടായി ലഭിക്കും.

ഇലക്ട്രിക് വാഹനമോ പെട്രോള്‍ വാഹനമോ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 4000 രൂപ അഡീഷണല്‍ ബോണസ് എന്നതാണ് രണ്ടാമത്തെ ഓഫര്‍. പലിശ രഹിത സ്‌കീമാണ് മൂന്നാമത്തെ ഓഫര്‍. ത്രിദിന റിട്ടേണ്‍ പോളിസിയും ഹോം ഡെലിവറി സംവിധാനവും തുടരും.

നിലവിലുള്ള ഒരു ഹീറോ ഉടമ ശുപാര്‍ശ ചെയ്യുന്നവര്‍ക്ക് മറ്റൊരു 2000 രൂപയുടെ കൂടി ആനുകൂല്യം ലഭിക്കും. ശുപാര്‍ശ ചെയ്യുന്ന നിലവിലുള്ള ഉപഭോക്താവിന് 1000 രൂപയുടെ ആമസോണ്‍ വൗച്ചറും ലഭിക്കും.വെലോസിറ്റി, ഗ്ലൈഡ് എന്നിവ ഒഴിച്ച് ഹീറോ ഇലക്ട്രിക്കിന്റെ മറ്റെല്ലാ മോഡലുകള്‍ക്കും ഓഫറുകളും ഇളവുകളും ബാധകമാണ്. എല്ലാ മോഡലുകളുടെയും ബുക്കിംഗ് തുക 2999 രൂപയാണ്.

പരിസ്ഥിതി സൗഹൃദഗതാഗതമാണ് ലക്ഷ്യമെന്ന് ഹീറോ ഇലക്ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു. ലോക്ഡൗണ്‍ ഉണ്ടെങ്കില്‍പോലും നടപ്പു സാമ്പത്തികവര്‍ഷം റെക്കോഡ് വില്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്

Eng­lish sum­ma­ry; onam offers by hero motors