27 March 2024, Wednesday

Related news

October 1, 2023
September 25, 2023
September 14, 2023
September 2, 2023
September 2, 2023
September 2, 2023
September 1, 2023
August 30, 2023
August 30, 2023
August 29, 2023

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 11, 2021 8:08 pm

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർഫെഡിന്റെ ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തിരക്ക് ഒഴിവാക്കേണ്ടത് നമ്മുടെ സുരക്ഷയ്ക്ക് ആവശ്യമാണ്. ഓണം പോലെ എല്ലാവരും ആഘോഷിക്കുന്ന ഉത്സവം കഴിയുമ്പോഴേക്കും വല്ലാതെ രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വലിയ ശ്രദ്ധ വേണം. കൺസ്യൂമർഫെഡും സപ്ളൈകോയും ഹോർട്ടികോർപുമൊക്കെ ഒരുക്കിയിട്ടുള്ള ഓണവിപണികളിലും ശാരീരികാകലം പാലിച്ചു വേണം ജനങ്ങൾ സാധനങ്ങൾ വാങ്ങേണ്ടത്.
ആൾക്കൂട്ടം ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശം വന്നിട്ടുണ്ട്. വിവേകമുള്ള സമൂഹം എന്ന നിലയിൽ നമ്മൾ അത് പൂർണമായി അംഗീകരിച്ച് നടപ്പാക്കണം. കോവിഡ് പ്രതിരോധത്തിൽ കേരളമാണ് രാജ്യത്ത് മുന്നിലുള്ളത്. ഇവിടെ രോഗം വരാത്തവരായി 50 ശതമാനം ആളുകളുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും 80 ശതമാനം പേർ രോഗം വന്നവരാണ്. ഇവിടെ കൂടുതൽ കരുതൽ സ്വീകരിച്ചതുകാരണമാണ് രോഗവ്യാപനം തടയാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Onam should be cel­e­brat­ed by avoid­ing crowds : CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.