ഓണം പ്രമാണിച്ച് കേരളത്തിന് നാല് സ്‌പെഷ്യല്‍ ട്രയിനുകള്‍

Web Desk
Posted on September 07, 2019, 6:47 pm

തിരുവനന്തപുരം: ഓണം പ്രമാണിച്ച് കേരളത്തിന് നാല് സ്‌പെഷ്യല്‍ ട്രയിനുകള്‍ ഇന്ത്യന്‍ റയില്‍വേ അനുവദിച്ചു.സെക്കന്തരാബാദ്‌കൊച്ചുവേളി, നിസാമാബാദ്എറണാകുളം, ബനസ്വാടികൊച്ചുവേളി, കൊച്ചുവേളികൃഷ്ണരാജപുരം എന്നീ റൂട്ടുകളിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക.

എട്ടിന് വൈകിട്ട് 4.35ന് സെക്കന്തരാബാദില്‍ നിന്നും പുറപ്പെടുന്ന സെക്കന്തരാബാദ് കൊച്ചുവേളി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ (07119) 10ന് ഉച്ചയ്ക്ക് ഒരു മണിക്കു കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയില്‍ നിന്ന് 13ന് രാത്രി 9.20ന് പുറപ്പെടുന്ന കൊച്ചുവേളി സെക്കന്തരാബാദ് (07120) സ്‌പെഷല്‍ 15ന് പുലര്‍ച്ചെ 3.35ന് സെക്കന്തരാബാദ് എത്തും.

നിസാമാബാദ് എറണാകുളം സ്‌പെഷ്യല്‍ ട്രെയിന്‍ (07505) എട്ടിന് രാവിലെ 9.50ന് നിസാമാബാദില്‍ നിന്നും യാത്ര തിരിച്ചു പിറ്റേന്ന് വൈകിട്ട് 3.30ന് എറണാകുളം ജംങ്ഷനില്‍ എത്തും. തിരിച്ച്(07504) 13ന് രാത്രി 11ന് എറണാകുളത്തു നിന്നു പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 2.30ന് നിസാമാബാദിലെത്തും.

കൂടാതെ 6, 9 തീയതികളില്‍ ബനസ്വാടി കൊച്ചുവേളി സ്‌പെഷ്യല്‍ (06557) സര്‍വ്വീസ് നടത്തും. ഈ ദിവസങ്ങളില്‍ വൈകിട്ട് 3.40ന് ബനസ്വാടിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

കൊച്ചുവേളി കൃഷ്ണരാജപുരം സ്‌പെഷ്യല്‍ (06558) 7, 10 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്നും ഉച്ചയ്ക്ക് 12.50ന് പുറപ്പെടും. പിറ്റേന്ന് പുലര്‍ച്ചെ നാലിന് കൃഷ്ണരാജപുരത്തെത്തും.