കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരന്റെ മൃതദേഹം കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ ‑പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാതാപിതാക്കളെ അടക്കം ചോദ്യം ചെയ്തു.
ഇന്നലെ രാത്രി കുട്ടിയെ വീട്ടിൽ ഉറക്കി കിടത്തിയതായിരുന്നു. എന്നാൽ രാവിലെ കുട്ടിയെ കാണാതായെന്ന് കാട്ടി രക്ഷിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടലിൽ കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
English Summary; baby dead body found in the sea
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.