ഉത്തർപ്രദേശിലെ ബറൈച്ച് ജില്ലയിൽ ഒന്നര വയസുള്ള കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് വെടിവച്ച് വീഴ്ത്തി. പൊലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപെടാന്‍ പ്രതി ശ്രമിച്ചതോടെയാണ് കാല്‍മുട്ടിന് താഴെ പൊലീസ് വെടിവച്ചത്. മാതാവിനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് തട്ടിയെടുത്ത് കൊണ്ടുപോയി മുപ്പതുകാരനായ യുവാവ് പീഡിപ്പിച്ചത്.
കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. കൈകാര്യം ചെയ്ത ശേഷമാണ് പ്രതിയെ നാട്ടുകാര്‍ പൊലീസിനെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതോടെ പൊലീസ് പ്രതിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
english summary:One-and-a-half-year-old girl raped and killed in UP
You may also like this video