റോഡില്‍ ഇഴഞ്ഞുനടന്ന കുഞ്ഞിന് രക്ഷകരായത് വനപാലകര്‍

Web Desk
Posted on September 09, 2019, 10:50 am

മൂന്നാര്‍: പഴനിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ വാഹനത്തില്‍ നിന്ന് തെറിച്ചുവീണ ഒന്നര വയസുള്ള കുഞ്ഞ് റോഡിലൂടെ ഇഴയുന്നത് ചെക്‌പോസ്റ്റിലെ വനപാലകര്‍ കണ്ട് രക്ഷപ്പെടുത്തി. കുഞ്ഞ് കൈവിട്ട് പോയതറിയാതെ പഴനി ഭക്തസംഘം അമ്പത് കിലോമീറ്റര്‍ യാത്ര ചെയ്തു. കുഞ്ഞിനെ വനപാലകര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കുടുംബം പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സംഭവമറിഞ്ഞ ഉടനെ സമൂഹത്തില്‍ നിന്നുണ്ടായിട്ടുള്ളത്.
പുലര്‍ച്ചെ രാജമലയിലെ ചെക്‌പോസ്റ്റിനടുത്താണ് സംഭവം ഉണ്ടായത്. ഇടുക്കി കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. അമ്മയുടെ മടിയിലായിരുന്നു കുട്ടി ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുറ്റകരമായ നടപടിയാണെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.