Web Desk

June 09, 2020, 10:56 am

ഇത് മഡോണയെ ട്രോളിയര്‍ക്കുള്ള മറുപടി- ഒന്നരവയസില്‍ ഓളപ്പരപ്പില്‍ നീന്തുന്ന കുഞ്ഞിനെ കണ്ട് അത്ഭുതപ്പെട്ട് മലയാളികള്‍ — വീഡിയോ

Janayugom Online

ഒന്നര വയസുള്ളപ്പോള്‍ തന്നെ എടുത്ത് മൂവാറ്റുപ്പുഴ ആരക്കുഴിയില്‍ ഒരു പുഴയിലേക്കിട്ട് നീന്താന്‍ പഠിപ്പിച്ചു. അതുകൊണ്ട് തനിക്ക് രണ്ട് വയസായപ്പോഴേക്കും നന്നായി നീന്താന്‍ അറിയാമായിരുന്നു. ഇത് കണ്ട നാട്ടുകാരൊക്കെ  തന്റെ പിതാവിന് ഭ്രാന്താണെന്ന്  വരെ പറഞ്ഞിട്ടുണ്ട്.… പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച മഡോണ സെബാസ്റ്റ്യനെ ട്രോളന്‍മാര്‍ ആഘോഷമാക്കിയത് തന്റെ കുഞ്ഞു നാളിലെ ഈ അനുഭവം തുറന്ന് പറഞ്ഞതിനാണ്.

(വീഡിയോ കടപ്പാട്- മനോരമ)

ഇത്രയ്ക്കും തള്ള് വേണോ എന്നായിരുന്നു മിക്ക ട്രോളന്‍മാരും ഒരേ സ്വരത്തില്‍ ചോദിച്ചത്. എന്നാല്‍ അപ്പോഴും പലര്‍ക്കും അറിയാമായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ നീന്തുന്ന സംഭവം നടന്നിട്ടുണ്ട് എന്ന്. എന്നാല്‍ ഇപ്പോള്‍ മഡോണയെ ട്രോളിയവരെയും പുച്ഛിച്ചവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഓളപ്പരപ്പില്‍ നീന്തിത്തുടിക്കുന്ന ഒരു ഒന്നരവയസുകാരിയാണ് താരമായിരിക്കുന്നത്.

ഉറച്ച് നില്‍ക്കാന്‍പോലും പ്രയാസമുള്ള ഒന്നരവയസു പ്രായം. ഈ പ്രായത്തില്‍ കുളത്തില്‍ നീന്തിത്തുടിക്കുകയാണ് തൃശൂരുകാരി മറിയം. മൂത്ത നാല് സഹോദരങ്ങളും വീട്ടിലെ നീന്തല്‍കുളത്തില്‍ നീന്തുന്നതു കണ്ടാണ് ഒന്കുനര വയസുള്ഞ്ഞുള മറിയവും നീന്താന്‍ വാശിപ്പിടിച്ചത്. വിദേശത്ത് ഇത്തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ സുഖമായി നീന്തുന്നതിന്റെ വീഡിയോകള്‍ കണ്ട ജോ ലൂയിസ് എന്ന പിതാവിന് ഇത് ഏറെ ധൈര്യം നല്‍കി.

മറിയത്തെയും നീന്തിക്കാമെന്ന് ആ പിതാവ് അതോടെ കരുതുകയായിരുന്നു. അങ്ങനെ ആ കുഞ്ഞുകാലുകള്‍ സധൈര്യം ഓളപ്പരപ്പില്‍ തൊട്ടു. പിന്നീട് പടിപടിയായ് നീന്താന്‍ അഭ്യസിച്ചു. ശ്വാസം പിടിച്ച് സഹോദരങ്ങളെയും വെട്ടിട്ട് കുഞ്ഞുമറിയം നീന്തിത്തുടിക്കുന്ന കാഴ്ച അത്ഭുതം തന്നെയെന്ന് മലയാളികള്‍ പറയാന്‍ തുടങ്ങി.

ഇപ്പോള്‍ ദിവസവും രണ്ട് നേരം നീന്തിയില്ലെങ്കില്‍ കലിപ്പിലാകും കുഞ്ഞു മറിയം. അങ്ങനെ വാശിയില്‍ ജയിച്ച് സഹോദരങ്ങളെയും തോല്‍പ്പിച്ച് നീന്തിത്തുടിക്കുന്ന ഒന്നര വയസുകരി കുഞ്ഞമറിയത്തിന് എല്ലാ വിധ ആശംസകളും നേരുകയാണ് വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും. ഒപ്പം നടി മഡോണയെ ട്രോളിയവര്‍ക്ക് ഇതൊരു മറുപടിയുമാണ്. കഴിവും ധൈര്യവും ഒപ്പം പ്രോത്സാഹനവുമുണ്ടെങ്കില്‍ അപ്രാഭ്യമെന്നും തോന്നുന്ന ഏതുകാര്യവും നിഷ്പ്രയാസം ചെയ്യാമെന്ന് തെളിഞ്ഞിരിക്കുക കൂടിയാണിവിടെ.
Eng­lish Sum­ma­ry: one and half year old baby swim­ming viral
You may also like this video