Web Desk

ആലപ്പുഴ

January 08, 2021, 5:38 pm

ആലപ്പുഴ മാന്നാറില്‍ ഒന്നര വയസുകാരൻ ആറ്റില്‍ വീണ് മരിച്ചു

Janayugom Online

ആലപ്പുഴ മാന്നാര്‍ കടപ്രയില്‍ ഒന്നര വയസുകാരൻ ആറ്റില്‍ വീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കടപ്ര സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് മണലേല്‍ പുത്തൻ പറമ്പില്‍ മനോജിന്റെ മകൻ ഡാനിയാണ് മരിച്ചത്.

പമ്പയാറിന്റെ തീരത്തുളള വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ആറ്റില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ കളിപ്പാട്ടം കടവിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. ആറ്റില്‍ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന യുവാവ് വെളളത്തില്‍ മുങ്ങി കുട്ടിയെ എടുത്തു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ENGLISH SUMMARY: one and half year old boy drowned to death

YOU MAY ALSO LIKE THIS VIDEO