പാമ്പുകടിയും കോവിഡും കടന്ന് ഒന്നരവയസ്സുകാരി തിരികെ ജീവിതത്തിലേക്ക്

Web Desk

കണ്ണൂര്‍

Posted on August 03, 2020, 9:38 am

വിഷപ്പാമ്പിന്റെ കടിയും കോവിഡിനെയും അതിജീവിച്ച് ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. 11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി തിരിച്ച് വീട്ടിലെത്തിയത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് കുട്ടി ഇന്നലെ തിരികെ സ്വന്തം വീട്ടിലെത്തി.

ജൂലായ് 21 നാണ് കുട്ടിയെ പാമ്പ് കടിച്ചത്. ബിഹാറില്‍ നിന്ന് കാസര്‍കോട് എത്തി നിരീക്ഷണത്തി കഴിഞ്ഞിരുന്ന അധ്യാപകരായ ദമ്പതികളുടെ മകള്‍ക്കാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ ജനല്‍ കര്‍ട്ടന് ഇടയില്‍ നിന്നാണ് അണലി കടിച്ചത്.കുട്ടിയെ രക്ഷിക്കണമെന്ന് വീട്ടുക്കാര്‍ അലമുറയിട്ട് കരഞ്ഞെങ്കിലും കുടുംബം ക്വറന്‌റിന്‌ലായത് കൊണ്ട് പ്രദേശവാസികള്‍ ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. ഒടുവിലാണ് അയല്‍വാസിയായ ജിനില്‍ മാത്യു രക്ഷകനായിയെത്തിയത്. കുട്ടിയെ ജിനില്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടിയ്ക്ക് കോവിഡ് പോസ്റ്റീവാണെന്ന് തെളിഞ്ഞത്.

ENGLISH SUMMARY: one and half year old child recov­er from covid

YOU MAY ALSO LIKE THIS VIDEO