24 April 2024, Wednesday

Related news

April 16, 2024
April 6, 2024
February 24, 2024
February 19, 2024
February 3, 2024
January 10, 2024
December 24, 2023
December 23, 2023
December 18, 2023
August 23, 2023

കുളിമുറിയിലെ ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു

Janayugom Webdesk
കൊച്ചി
September 20, 2021 9:39 am

കുളിമുറിയിലെ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റില്‍ വീണ് ഒന്നര വയസ്സുകാരി മരിച്ചു. പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് വീട്ടില്‍ മഹേഷിന്റെയും സോനയുടെയും മകള്‍ മീനാക്ഷിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് സോനയുടെ കരുമാലൂര്‍ മനയ്ക്കപ്പടിയിലെ വീട്ടിലായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് വീടിനുള്ളിലെ കുളിമുറിയില്‍ വെള്ളം നിറഞ്ഞ ബക്കറ്റില്‍ മുങ്ങി കിടക്കുന്ന നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് സൗത്ത് കളമശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. 

Eng­lish Sum­ma­ry : One and half year old drowned in buck of water and died

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.