October 1, 2022 Saturday

Related news

September 30, 2022
September 30, 2022
September 30, 2022
September 30, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022
September 25, 2022

അമ്മയ്ക്കൊപ്പം മാങ്ങ പറിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാള്‍ അറസ്റ്റില്‍

Janayugom Webdesk
അടിമാലി
May 23, 2020 8:50 pm

പതിനൊന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെള്ളത്തൂവൽ പറേക്കുടിയിൽ ജെയ്മോനാണ് (39)പിടിയിലായത്. പെൺകുട്ടിയുടെ ആൾ താമസമില്ലാത്ത തറവാട്ടുവീട്ടിൽ പണിയ്ക്കെത്തിയതായിരുന്നു ജെയ്മോൻ.

അവിടെ മാങ്ങ പറിക്കാനായി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മ മാങ്ങാ പറിക്കാൻ മാറിയ സമയം തൊട്ടടുത്തുള്ള വീട്ടിൽ നിന്ന് വെള്ളം വാങ്ങാൻ പെൺകുട്ടിയെ പറഞ്ഞു വിട്ടു.

ശേഷം ഇയാൾ പിന്നാലെയെത്തി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് അമ്മ ഓടിയെപ്പോഴാണ് സംഭവം അറിയുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.