സച്ചിന്റെ മകളോട് അശ്ലീലച്ചുവയോടെ സംസാരിച്ചയാള്‍ അറസ്റ്റില്‍

Web Desk
Posted on January 07, 2018, 9:05 pm

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകളെ നിരന്തരം ശല്യം ചെയ്തിരുന്ന മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. സച്ചിന്റെ വീട്ടിലെ ലാന്‍ഡ് ഫോണ്‍ നമ്പറില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുകയും വിവാഹാഭ്യര്‍ഥ നടത്തുകയും ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശി ദേബ് കുമാര്‍ മൈതിയെയാണ് മുംബൈ പോലീസിന്റെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. ദേബ് കുമാര്‍ മൈതിയുടെ ശല്യം സഹിക്കവയ്യാതെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ എടുക്കുന്നവരോടെല്ലാം സാറെയെക്കുറിച്ച് മോശമായാണ് ഇയാള്‍ സംസാരിച്ചിരുന്നതെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.