ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

Web Desk

കൊച്ചി

Posted on June 03, 2020, 6:55 pm

ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പ് ആസ്റ്റര്‍ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റ്ും സെല്‍ഫ് ചെക്ക് ഇന്നും നടത്താനും മെഡിക്കല്‍ ഹിസ്റ്ററി കാണാനും റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും തുടങ്ങി വിവിധ സേവനങ്ങള്‍ ആപ്പ് ലഭ്യമാക്കും. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും വണ്‍ ആസ്റ്റര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രോഗികള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രി അനുഭവം സാധ്യമാക്കാനാണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഇത് ഗ്രൂപ്പിന് കീഴിലെ എല്ലാ ആശുപത്രികളിലും താമസിയാതെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ ആപ്പ് രോഗികള്‍ക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് പറഞ്ഞു. ഡോക്ടറുടെ സേവനവും മെഡിക്കല്‍ റെക്കോര്‍ഡുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ രോഗികള്‍ക്ക് ആശ്വാസമേകുന്നതിനോടൊപ്പം കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാകുകയും ചെയ്യും. ഇതിന് പുറമേ ആസ്റ്റര്‍ മെഡ്‌സിറ്റി ലോക നിലവാരത്തിലുള്ള ആശുപത്രിയാണെന്ന് ഇതിലൂടെ വീണ്ടും തെളിയിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry: one aster mobile appli­ca­tion
You may also like this video: