June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഒരു രാജ്യം ഒരു കാർഡ്: ട്രാവൽ കാർഡുമായി കേരളം

By Janayugom Webdesk
August 16, 2021

കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു കാർഡ്’ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി സംസ്ഥാനം ‘ഗോഡ്സ് ഓൺ ട്രാവൽ’ (ജി ഒ ടി) എന്ന പേരിൽ ട്രാവൽ കാർഡ് ഇറക്കുന്നു. ബസ്, ഓട്ടോറിക്ഷ, ടാക്സികാർ, മെട്രോ റെയിൽ, ബോട്ട് എന്നിങ്ങനെ എല്ലാ യാത്രകൾക്കും ഒറ്റ കാർഡ് മതിയാവും.
ആദ്യം എറണാകുളത്തും പിന്നെ മറ്റ് ജില്ലകളിലുമായി ഈ വർഷാവസാനത്തോടെ പദ്ധതി നടപ്പിലാക്കും. അയൽ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം ഒരു കാർഡ്’ പദ്ധതി നടപ്പിലാക്കിത്തുടങ്ങുമ്പോൾ ജിഒടിയിൽ കേന്ദ്ര കാർഡിലെ ഘടകങ്ങൾ കൂടി ചേർക്കും. ഇതോടെ, ഒരു കാർഡുമായി രാജ്യമൊട്ടാകെ സഞ്ചരിക്കാനും സേവനങ്ങൾ നേടാനും സാധിക്കും.

റീ ചാർജ് ചെയ്യാവുന്ന ജിഒടി കാർഡ് പദ്ധതി എസ്ബിഐയുമായി സഹകരിച്ചാണ് നടപ്പാക്കുക. ഒരു രാജ്യം ഒരു കാർഡ് എന്ന മാതൃകാ പദ്ധതിയും എസ്ബിഐ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. പല കാർഡുകൾക്കു പകരം ഒരു കാർഡ് എന്ന ആശയം 2019 മാർച്ച് 4ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് മുന്നോട്ടു വെച്ചത്. തുടർന്ന് നാഷണൽ കോമൺ മൊബിലിറ്റി കാർഡിന് (എൻസിഎം കാർഡ്) രൂപം നൽകി. നാഗ്പുർ, നാസിക് മെട്രോകളിലും പാർലമെന്റിൽ എംപിമാർക്കും ഇത്തരം കാർഡുകൾ നൽകിയിട്ടുണ്ട്. ഇതിൽ മറ്റു സേവനങ്ങളും ഉൾപ്പെടുത്താവുന്ന കാർഡാണ് കേരളത്തിനായി എസ്ബിഐ തയ്യാറാക്കിയത്.

Eng­lish sum­ma­ry; One Coun­try One Card: Ker­ala with Trav­el Card

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.