Web Desk

ഹരിപ്പാട്

January 04, 2021, 3:54 pm

ഒന്നരക്കോടിയിലധികം രൂപയുടെ കളളപ്പണം ഹരിപ്പാട് നിന്ന് പിടികൂടി

Janayugom Online

ഹരിപ്പാട് നിന്ന് ഒന്നരക്കോടിയിലധികം രൂപയുടെ കളളപ്പണം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി എക്സൈസിന്റെ വഹനപരിശോധനയിലാണ് കളളപ്പണം പിടികൂടിയത്. കൊല്ലം സ്വദേശിയോടൊപ്പം മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും പിടികൂടി. ഇവരെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഹരിപ്പാട് മാധവ ജംഗ്ഷനില്‍ വെച്ചാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന ബാഗില്‍ നിന്നും വസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച നിലയിലുമാണ് ഒരുകോടി 88 ലക്ഷം രൂപ എക്സൈസ് സംഘം പിടികൂടിയത്.

സ്വര്‍ണം വാങ്ങുന്നതിന് വേണ്ടി സ്വരൂപിച്ച പണമെന്നായിരുന്നു പ്രതികളുടെ മൊഴി. വിശദമായ അന്വേഷണം വേണമെന്നാണ് എക്സൈസ് പറയുന്നത്. ഇതിനായി പ്രതികളെ ഹരിപ്പാട് പൊലീസിന് കൈമാറും.

ENGLISH SUMMARY: one crore black mon­ey seized from harippad

YOU MAY ALSO LIKE THIS VIDEO