രാജ്യത്ത് കോവിഡ് വാക്സിന് ആദ്യം നല്‍കുക ആരോഗ്യ പ്രര്ത്തകര്ക്കാണെന്ന് റിപ്പോര്‍ട്ട്. മുന്‍ഗണനാ ക്രമം അനുസരിച്ച് ആദ്യ ഡേറ്റാബെയ്സ് തയാറാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലേയും 92 ശതമാനം സർക്കാർ 56 ശതമാനം സ്വകാര്യ ആശുപത്രികളും വാക്സിന് നല്‍കുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയെന്ന് അദികൃതര്‍ വ്യക്തമാക്കി.
ഒരു കോടിയോളം വരുന്ന രാജ്യത്തെ ആരോഗ്യ പ്രവർത്തകര്‍ക്കാണ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻനിര പോരാളികൾക്കും ആദ്യ ഡോസ് നല്‍കണമെന്നാണ് തീരുമാനം. അഡ്വാൻസ്ഡ് ഘട്ടത്തിൽ അഞ്ച് വാക്സിനുകളാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്.
ENGLISH SUMMARY:one crore health workers will be vaccinated with the covid vaccine
You may also like this video