ഒരുദിനം: 55,078 രോഗികൾ

Web Desk

ന്യൂഡല്‍ഹി

Posted on July 31, 2020, 10:24 pm

പ്രതിദിന വ്യാപന തോതിൽ പുതിയ റെക്കോഡ് രേഖപ്പെടുത്തി കോവിഡ് ശക്തമായി പിടിമുറുക്കുന്നു. ഇന്നലെ മാത്രം 55,078 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 16,38,870 ആയി വര്‍ദ്ധിച്ചു.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് 5,45,318 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് രോഗവ്യാപനത്തിൽ മുമ്പന്തിയിൽ. രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനത്തിലേക്ക് ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
മരണ നിരക്ക് 2.18 ശതമാനമാണ്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരില്‍ 0.27 ശതമാനം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തില്‍ ചികിത്സ തേടുന്നു. തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികള്‍ 1.58 ശതമാനമാണ്. ഓക്‌സിജന്‍ ആവശ്യമായ രോഗികള്‍ 2.28 ശതമാനമാണെന്നും മന്ത്രിതല സമിതിയുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

you may also like this video