പി പി ചെറിയാന്‍

കൊളറാഡോ

February 03, 2020, 12:48 pm

കൊളറാഡോയില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് ഫെബ്രുവരി എട്ടിന്

Janayugom Online

ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഫെബ്രുവരി എട്ടിന് ശനിയാഴ്ച കൊളറാഡോയില്‍ ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊമേഴ്‌സ് സിറ്റി, സിംഗ് സഭയില്‍ രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് ക്യാമ്പ്. ഹൂസ്റ്റണ്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ അസോസിയേഷനും ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഒസിഐ കാര്‍ഡ്, വിസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകള്‍ ക്യാമ്പില്‍ കൊണ്ടുവന്നാല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സികെജി എസ്സിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലര്‍ ജനറല്‍ ഓഫ് ഇന്ത്യ ക്യാമ്പില്‍ പങ്കെടുക്കുന്നതിനാല്‍ സംശയങ്ങള്‍ ചോദിച്ചു പരിഹാരം കണ്ടെത്തുന്നതിനും അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Eng­lish Sum­ma­ry: one day con­sular camp in colorado

YOU MAY ALSO LIKE THIS VIDEO