ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ പേപ്പര്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. പത്പര്‍ഗഞ്ച് വ്യാവസായിക മേഖലയിലെ ഫാക്ടറിയുടെ മൂന്നു നില കെട്ടിടത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തീപിടുത്തം ഉണ്ടായത്. തീ ആളിക്കത്തിയതോടെ കെട്ടിടം പൂര്‍ണമായും പുക കൊണ്ടു മൂടിയിരുന്നു. ഏറെ സമയത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. 32 ഫയര്‍ എന്‍ജിനുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിരുന്നു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നോര്‍ത്ത് ഡല്‍ഹിയിലെ വസ്ത്ര ഗോഡൗണിന് തീ പിടിച്ച് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ മരിച്ചിരുന്നു.
English Summary:One dead in fire at paper factory in East Delhi.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.