റൈസ് മില്‍ തകര്‍ന്നു വീണ് ഒരു മരണം

Web Desk
Posted on August 20, 2018, 9:32 pm

ആലത്തൂര്‍: അറ്റകുറ്റ പണിക്കിടെ റൈസ് മില്‍ തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. പെരുംകുളം തെലുങ്കുപാളയം മോഹനന്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. റൈസ് മില്ലിന്‍റെ കഴുക്കോലും ഭിത്തിയും ഇടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.

ഇന്നലെ പൊരുവത്തക്കാട് വത്സാ റൈസ് മില്ലില്‍ പണി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് നിര്‍മ്മാണ തൊഴിലാളി മരിച്ചത്. പെരുംകുളം തെലുങ്കുപാളയം നടരാജന്‍റെ മകന്‍ രമേഷ്‌കുമാര്‍ (38), പുതിയങ്കം ചെറുതറ മുത്തുവിന്‍റെ മകന്‍ സുധാകരന്‍ (38) എന്നിവരെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.