ബൈക്ക് യാത്രികനായ യുവാവ് അപകടത്തില്‍ മരിച്ചു. ഫറോക്ക് കളളിത്തൊടി മാണക്കഞ്ചേരി നല്ലൂര് പുതുക്കുഴിപ്പാടത്ത് ഇബ്രാഹീം (കുഞ്ഞ) റംല ദമ്പതികളുടെ മകന് സനൂഫ് (24) ആണ് മരിച്ചത്.
കോഴിക്കോട്ടേക്കു പോകുകയായിരുന്ന യുവാവിന്റെ സ്കൂട്ടര്‍ പന്നിയങ്കരയില്‍ വച്ച് മറ്റൊരു സ്കൂട്ടറിന്റെ ഹാന്റിലില്‍ തട്ടി നിയന്ത്രണം വിട്ട് ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പെരുമുഖം പളളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. സഹോദരങ്ങള്‍: ഇര്‍ഷാദ്, ഷിബിലി.
English Summary: one death in bike accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.