March 26, 2023 Sunday

ഹാന്റവൈറസ് ബാധമൂലം ചൈനയില്‍ ഒരു മരണം

Janayugom Webdesk
ബീജിങ്
March 25, 2020 11:44 am

ചൈനയിലെ യുന്നനില്‍ ഒരാള്‍ മരിക്കാനിടയായത് ഹാന്റവൈറസ് ബാധ മൂലമാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കൊപ്പം യാത്ര ചെയ്ത മുപ്പതിലധികം ആളുകളില്‍ ഹാന്റവൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് ഇവരേയും പരിശോധനയ്ക്ക് വിധേയരാക്കി.കൊറോണവൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നോവല്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഠിനപരിശ്രമം നടത്തുന്നതിനിടെ ഹാന്റവൈറസ് കാരണമുണ്ടായ മരണം ജനങ്ങളുടെ പരിഭ്രമം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഗൂഗിളില്‍ ആളുകള്‍ ചൊവ്വാഴ്ച ഏറ്റവുമധികം തിരഞ്ഞത് ഹാന്റവൈറസായിരുന്നു, കൂടാതെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങും.എലികളില്‍ നിന്നാണ് ഹാന്റവൈറസ് ബാധയുണ്ടാകുന്നത്. മറ്റ് വൈറസുകളെ പോലെ ജീവന്‍ അപകടത്തിലാക്കുമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും നോവല്‍ കൊറോണ വൈറസിനെ പോലെ ഇവയ്ക്ക് ജനിതകമാറ്റം വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

1978 ല്‍ ദക്ഷിണകൊറിയയില്‍ തിരിച്ചറിഞ്ഞ വൈറസിന് 1981 ലാണ് ഹാന്‍ഡ വൈറസെന്ന പേര് നല്‍കിയത്. ഹാന്റവൈറസ് മനുഷ്യരില്‍ രണ്ടു തരത്തിലുളള രോഗാവസ്ഥയാണ് ഉണ്ടാക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത് ഹാന്റവൈറസ് പള്‍മണറി സിന്‍ഡ്രോം(ഒജട) ഹെമറേജിക് ഫീവര്‍ വിത് റീനല്‍ സിന്‍ഡ്രോം(ഒഎഞട) എന്നിവ. ഇതില്‍ എച്ച്.പി.എസ്. വടക്ക്‌തെക്ക് അമേരിക്കയിലും എച്ച്.എഫ്.ആര്‍.എസ്. യൂറോപ്പിലും ഏഷ്യയിലുമാണ് കണ്ടെത്തിയത്.

എലികളില്‍ നിന്നാണ് പകരുന്നത്. വൈസറസ്ബാധയുള്ള എലികളുടെ മൂത്രം, കാഷ്ഠം, അല്ലെങ്കില്‍ അവ ഭക്ഷിക്കാനോ സ്പര്‍ശിക്കാനോ ഇടയായ ഭക്ഷണം, കടിയേല്‍ക്കുന്നത് എന്നിവയെല്ലാം രോഗം മനുഷ്യരിലേക്കെത്തുന്നതിന് കാരണമാവും. എലികളില്‍ നിന്ന് മറ്റു മൃഗങ്ങളിലേക്കും ഹാന്‍ഡവൈറസ് പകരാം.

പനി, പേശിവേദന, തലവേദന, തലചുറ്റല്‍, വിറയല്‍, വയറിന് അസ്വസ്ഥത എന്നിവയാണ് പ്രധാനരോഗലക്ഷണങ്ങള്‍. രക്തസമ്മര്‍ദം കുറയുക, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍, രക്തസ്രാവം ഉണ്ടാവുകഎന്നിവയും ഉണ്ടാവാം. ചികിത്സ തേടാതിരുന്നാല്‍ ശ്വാസതടസം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യും. താരതമ്യേന മരണനിരക്ക് കുറവാണ്. എലികള്‍ കൂടാതെ മുയല്‍ പോലെയുള്ള ചെറിയ മൃഗങ്ങളും വൈറസ് വാഹകരാകാറുണ്ട്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.