കൊല്ലം: കരുനാഗപ്പള്ളിയിൽ കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ലോറി ഡ്രൈവർ ബോബെറ്റാണ് മരിച്ചത്. രാവിലെ അഞ്ചു മണിയോടെ പുതിയകാവ് ശെഖ് മസ്ജിദിനു സമീപമായിരുന്നു അപകടം. കാട്ടിൽകടവിൽ നിന്ന് സർവ്വീസ് ആരംഭിക്കാനായി കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്ന് പോയ കെ എസ് ആർ ടി സി യും എതിർ ദിശയിൽ നിന്ന് വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാത 66 ൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്ത്. അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.