25 April 2024, Thursday

Related news

March 21, 2024
December 15, 2023
December 13, 2023
December 10, 2023
December 6, 2023
December 3, 2023
October 9, 2023
October 4, 2023
September 28, 2023
September 6, 2023

നൂറു ദിന കര്‍മ്മപരിപാടി: 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങൾക്ക് സൗജന്യ ഇന്റര്‍നെറ്റ്

Janayugom Webdesk
തിരുവനന്തപുരം
February 9, 2022 6:53 pm

എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച്‌ നൂറുദിന കർമ്മപദ്ധതി നടപ്പിലാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ ഒന്നാം വാർഷിക ദിനം വരെയാണ്‌ 100 ദിന പരിപാടി നടപ്പാക്കുക. 1557 പദ്ധതികളാണ് ഫെബ്രുവരി 10 മുതൽ മേയ് 20 വരെ നടപ്പാക്കുന്നത്. സുപ്രധാനമായ മൂന്നു മേഖലകളിൽ സമഗ്രപദ്ധികളാണ് നടപ്പാക്കുക. ഇതിനായി 17,183 കോടി രൂപ വകയിരുത്തി.
വൻതോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന പദ്ധതികൾ വിവിധ വകുപ്പുകള്‍ വഴി നടപ്പാക്കും. തൊഴിലവസരങ്ങൾ അധികവും നിർമാണ മേഖലയിലാകും. കെ – ഫോൺ പദ്ധതിയിലൂടെ 140 മണ്ഡലങ്ങളിലും 100 വീടുകൾക്ക് വീതം സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കും. 30,000 സർക്കാർ ഓഫിസുകളിലും കെ – ഫോൺ പദ്ധതി നടപ്പാക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും തുടർന്നും നടപ്പാക്കിയ കർമപധതികൾ വിജയകരമായി പൂർത്തികരിച്ച അനുഭവത്തിൽ നിന്നാണ് പുതിയ പദ്ധതി പ്രഖ്യാപനം. 4.64 ലക്ഷം തൊഴിൽ അവസരങ്ങൾ കൂടി. 15000 പേർക്കു കൂടി പട്ടയം. എല്ലാ ജില്ലകളിലും സുഭിക്ഷ ഹോട്ടലുകൾ. 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങൾക്ക് വീതം കെ ഫോൺ കണക്ഷൻ നൽകും. കിഫ്ബിയിൽ ശബരിമല ഇടത്താവളങ്ങളുടെ നിർമാണം തുടങ്ങും. ഇടുക്കി എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം. നവീകരിച്ച 1500 റോഡുകളുടെ ഉദ്ഘാടനം നടത്തും. 530 ഭവന സമുച്ചയങ്ങളുടെ താക്കോൽ ദാനം നടത്തുമെന്നു മുഖ്യമന്ത്രി പറ‍ഞ്ഞു.

Eng­lish Sum­ma­ry: One Hun­dred Days Pro­gram: Free Inter­net for 100 Fam­i­lies in 140 Constituencies

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.