28 March 2024, Thursday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

എട്ടില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡ്

Janayugom Webdesk
പാരിസ്
August 5, 2022 7:38 pm

കോവിഡ് ബാധിക്കുന്ന എട്ടില്‍ ഒരാള്‍ക്ക് ഏതെങ്കിലും ഒരു രോഗ ലക്ഷണമെങ്കിലും ദീര്‍ഘകാലത്തേയ്ക്ക് നീണ്ടുനില്‍ക്കുന്നതായി ലാന്‍‍സെറ്റ് പഠനം. മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അമ്പത് കോടിയിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവിധ രോഗലക്ഷണങ്ങളാണ് കോവിഡ് രോഗബാധയ്ക്കുള്ളത്. രോഗലക്ഷണങ്ങള്‍ ദീര്‍ഘകാലത്തേയ്ക്ക് നീണ്ടുനില്‍ക്കുമെന്ന കണ്ടെത്തല്‍ ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു.
കോവിഡ് ബാധിതരായവരിലും അല്ലാത്തവരുമായ നെതര്‍ലന്‍ഡിലുള്ള 76,400 മുതിര്‍ന്നവരില്‍ ഓണ്‍ലൈനായാണ് പഠനം നടത്തിയത്. കോവിഡ് രോഗബാധിതരില്‍ പൊതുവായി കാണപ്പെടുന്ന 23 ലക്ഷണങ്ങള്‍ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. 2020 മാര്‍ച്ചിനും 2021 ഓഗസ്റ്റിനും ഇടയില്‍ ഓരോരുത്തരും 24 തവണ ചോദ്യാവലിക്ക് ഉത്തരം നല്‍കി.
4200 പേര്‍ (ഏകദേശം 5.5 ശതമാനം) ഈ കാലയളവില്‍ കോവിഡ് ബാധിതരായി. രോഗബാധിതരായവരില്‍ 21 ശതമാനം ആളുകളില്‍ കോവിഡ് പിടിപെട്ട് മൂന്നുമുതല്‍ അഞ്ചുവരെയുള്ള മാസം ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും നീണ്ടുനിന്നു. കോവിഡ് ബാധിക്കാത്ത ഒമ്പത് ശതമാനം ആളുകളിലും സമാന ലക്ഷണങ്ങള്‍ ഈ കാലയളവില്‍ രേഖപ്പെടുത്തി. 12.7 ശതമാനം ആളുകളില്‍ (എട്ടില്‍ ഒരാള്‍ക്ക്) ഈ ലക്ഷണങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു.
നെഞ്ചുവേദന, ശ്വാസംമുട്ട്, പേശി വേദന, രുചിയും മണവും നഷ്ടപ്പെടുക, ക്ഷീണം തുടങ്ങിയവയാണ് പൊതുവായ രോഗലക്ഷണങ്ങള്‍. ദീര്‍ഘകാല കോവിഡ് മറ്റു രോഗങ്ങളുടെ നിര്‍ണയത്തെ ബാധിക്കുമെന്നും ഇത് ഗൗരവതരമായ വിഷയമാണെന്നും ഗവേഷകര്‍ പറയുന്നു. 

Eng­lish Sum­ma­ry: One in eight has chron­ic covid

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.