വിഴിഞ്ഞത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾക്ക് പരിക്ക്

Web Desk

കോവളം:

Posted on August 12, 2020, 12:48 pm

വിഴിഞ്ഞം പുതിയ പാലത്തിനു സമീപം 15 അടിയോളം ഉയരമുള്ള മതിൽ റോഡിലേക്ക് ഇടിഞ്ഞ് വീണ് കരിമ്പള്ളിക്കര സ്വദേശി
സ്റ്റാൻസിലാ സിന്(70) കാലിൽ പരിക്കു പറ്റി. ഇന്ന് രാവിലെ 8.15നാണ് സംഭവം നടന്നത്. മതിലിനോട് ചേർത്ത് കെട്ടിയിരുന്ന രണ്ട് ശുചി മുറികളും മതിലിനോടൊപ്പം തകർന്നു വീണു. ലിയോൺ സെബാസ്റ്റ്യന്റെ വീട്ടിനോട് ചേർന്ന മതിലാണ് ഇടിഞ്ഞു വീണത്. രണ്ട് മണിക്കൂറോളം അതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

സംഭവം നടന്നയുടൻ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ സി ഐ ശ്രീ.എസ്.ബി. പ്രവീണിന്റേയും എസ്.ഐ. ശ്രീ. ബാബുവിന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘവും വിഴിഞ്ഞം ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് മതിലിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്.ചെറിയ ഭൂചലനം അനുഭവപ്പെട്ടതായി മതിലുടമ പറഞ്ഞു. തൊട്ടടുത്ത കെട്ടിടത്തിലും വിളളൽ ഉള്ളതായി പറയപ്പെടുന്നു.

ENGLISH SUMMARY: One injured in land­slide in Vizhin­jam