കാണാതായ വിമാനത്തില്‍ ഒരു മലയാളി കൂടി

Web Desk
Posted on June 08, 2019, 2:30 pm

ഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ വ്യോമസേനയുടെ എ എന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടെന്ന് വിവരം. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍ കെ ഷരിനും വിമാനത്തിലുണ്ടെന്നാണ് വിവരം. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്‍റ് അനൂപ് കുമാര്‍ വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.

വിമാനത്തിനായുള്ള തിരച്ചില്‍ ആറാം ദിവസവും പുരോഗമിക്കുകയാണ്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുമ്ബോഴാണ് വിമാനം കാണാതായത്.  എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാതിരുന്നതും വിമാനം കണ്ടെത്തുന്നത് ദുഷ്ക്കരമാക്കി. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാര്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിനിടെ, വ്യോമസേനയുടെ ഭാഗമായ വിമാനം പരിഷ്കരിക്കുന്നതില്‍ പ്രതിരോധ വകുപ്പിന് വീഴ്ച വന്നെന്ന് ആരോപണവും ഉയരുന്നുണ്ട്.