Janayugom Online
Ahmed Bashir killed in Mangalore - people before hosp

സംഘ പരിവാർ ഒരാളെ കൊലപ്പെടുത്തി

Web Desk
Posted on January 07, 2018, 9:10 pm

മംഗലാപുരം നോർത്ത് എം എൽ എ ബി എസ്  മൊഹിയുദിൻ ബാബ (പച്ച ഉടുപ്പ്) യും ബന്ധുക്കളും ആശുപത്രിക്ക് മുമ്പിൽ

മംഗലാപുരം: സംഘ പരിവാർ ആക്രമണത്തിൽ പരിക്കേറ്റ ചായക്കച്ചവടക്കാരൻ  ബഷീർ ആശുപത്രിയിൽ മരിച്ചു. രാത്രി വീട്ടിലേക്ക് പോകാൻ കൊട്ടറ ചൗക്കിയിലുള്ള ചായക്കട പൂട്ടാൻ ഒരുങ്ങുമ്പോഴാണ് അഹമ്മദ് ബഷീർ ആക്രമിക്കപ്പെട്ടത്.

Ahmed Bashir killed in Mangalore by BJPഇതിന്റെ തലേ നാൾ ബിജെപി പ്രവർത്തകൻ ദീപക് റാവുവിനെ നാലു മുസ്ലിം യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്തതാണ് ഈ കൊലപാതകമെന്ന് അറസ്റ്റിലായ സംഘ് പരിവാർ പ്രവർത്തകർ പോലീസിനോട് സമ്മതിച്ചു.
രക്തത്തിൽ കുളിച്ചു മണിക്കൂറുകൾ കിടന്ന  ബഷീറിനെ ഒരു ആംബുലൻസ് ഡ്രൈവർ ശേഖർ ഉൾപ്പെടെ ചിലർ ആശുപത്രിയിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഷീർ ആകാശ് ഭവന പ്രദേശത്തുകാരനാണ്.

തിങ്കളാഴ്ച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ഉഡുപ്പി ജില്ല സന്ദർശിക്കാനിരിക്കെയാണ് ഈ കൊലപാതകം.

മരിച്ച അഹമ്മദ് ബഷീർ