തമിഴ്നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു.വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രൻ ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക് പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. മൂന്നു കാട്ടാനകൾ ലയത്തിനു സമീപം എത്തി ആളുകളെ ഓടിക്കുകയായിരുന്നു.ഇതിനിടെയാണ് ചന്ദ്രന് പരിക്ക് പറ്റുകയുമായിരുന്നു. തുടർന്ന് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.