4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023
November 19, 2023
October 27, 2023
October 19, 2023
September 8, 2023

പരിശീലനം ആരംഭിച്ചോളൂ: ഒരു ലക്ഷം ഡ്രോണ്‍ പൈലറ്റുമാരുടെ ഒഴിവ് വരുന്നു, പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം

Janayugom Webdesk
ന്യൂഡൽഹി
May 10, 2022 7:34 pm

വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തോളം ഡ്രോണ്‍ പൈലറ്റുമാരുടെ ഒഴിവുകള്‍ വരുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രാദേശികതലത്തിലുള്ള ഡ്രോണ്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

12-ാം ക്ലാസ് പരീക്ഷ പാസായ ഒരാൾക്ക് ഡ്രോൺ പൈലറ്റായി പരിശീലനം നേടാമെന്നും അതിന് ബിരുദം ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തെ പരിശീലനമാണ് ഇതിനാവശ്യം. 30,000 രൂപ പ്രതിമാസം ശമ്പളത്തിലാണ് ജോലിയെന്നും മന്ത്രി വ്യക്തമാക്കി.

2026 ഓടെ ഇന്ത്യൻ ഡ്രോൺ വ്യവസായം 15,000 കോടി രൂപ വരെ വിറ്റുവരവ് കാണുമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 16 ന് സിന്ധ്യ പറഞ്ഞിരുന്നു.
പിഎൽഐ (പ്രൊഡക്ഷൻ‑ലിങ്ക്ഡ് ഇൻസെന്റീവ്) പദ്ധതി വഴിയാണ് ഡ്രോണ്‍ പൈലറ്റുമാരെ തിരഞ്ഞെടുക്കുക. ആദ്യ ബാച്ച് അപേക്ഷകൾ മാർച്ച് 10 ന് ക്ഷണിക്കുകയും ഏപ്രിൽ 20 ന് ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. മെയ് അഞ്ചിന് പദ്ധതിയിലേക്കുള്ള രണ്ടാമത്തെ ബാച്ച് അപേക്ഷകളും ക്ഷണിച്ചിരുന്നു.

Eng­lish Sum­ma­ry: Start train­ing: One lakh drone pilots are vacant and those who have passed Plus Two can also apply

You may like this video also

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.