14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024
July 19, 2024
July 3, 2024
May 8, 2024
May 5, 2024
March 25, 2024

ഒരു ലക്ഷം സംരംഭങ്ങൾ; പദ്ധതിയുമായി കൈകോര്‍ത്ത് ബാങ്കുകള്‍

Janayugom Webdesk
June 21, 2022 9:22 pm

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രത്യേക സ്കീം ആവിഷ്കരിക്കാന്‍ തീരുമാനം. വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സംരംഭങ്ങൾ ഈ സാമ്പത്തിക വർഷം ആരംഭിക്കാനുള്ള പദ്ധതിക്ക് ബാങ്കുകൾ പിന്തുണ പ്രഖ്യാപിച്ചു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വായ്പകൾ നൽകുന്നതിന് പ്രത്യേക സ്കീമിന് രൂപം നൽകും. ഈടില്ലാതെ വായ്പ നൽകുന്നത് സ്കീമിന്റെ ഭാഗമാക്കും. സഹകരണ മേഖലയിലെ ബാങ്കുകൾക്ക് ഇക്കാര്യത്തിലുള്ള സാങ്കേതിക പരിമിതികൾ പ്രത്യേകമായി പരിശോധിക്കും. സംരംഭകരുടെ രജിസ്ട്രേഷനു വേണ്ടി തയ്യാറാക്കിയ പോർട്ടൽ ബാങ്കുകൾക്കും ലഭ്യമാക്കും. നാല് ശതമാനം പലിശക്ക് ബാങ്കുകൾ വായ്പ നൽകുന്നത് മൂലമുള്ള അധികബാധ്യത മറികടക്കാൻ സർക്കാർ പലിശയിളവ് നൽകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച 1153 ഇന്റേണുകൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകും . വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചാണ് പരിശീലനം. ജില്ലാ കളക്ടർമാർ ജില്ലാ തലത്തിൽ ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കും. വായ്പാ അപേക്ഷകളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടപടി പൂർത്തിയാക്കി വായ്പ അനുവദിക്കും. ഓരോ ബാങ്കുകളും തങ്ങളുടെ സ്കീം വിശദീകരിച്ച് പ്രചരണം നടത്താനും തീരുമാനിച്ചു.
സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി ഇതിനകം പത്തൊമ്പതിനായിരം സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പ്രത്യേക സ്കീമുകൾക്ക് ഏതാനും ബാങ്കുകൾ ഇതിനകം രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, എസ്എൽ ബി സി കൺവീനർ എസ് പ്രേംകുമാർ എന്നിവർ സംസാരിച്ചു.

Eng­lish sum­ma­ry; One lakh enter­pris­es; Banks join hands with the project

You may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.