സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Web Desk
Posted on October 12, 2019, 10:29 am

ബിജാപുര്‍: ഛത്തീസ്ഗഡിലെ ബിജാപുരില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്‌മേതലയില്‍ വനപ്രദേശത്തായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സിആര്‍പിഎഫും പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റിനെ വധിച്ചത്. വെള്ളിയാഴ്ച രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ പോലീസിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നീണ്ടു നിന്നതോടെ മാവോയിസ്റ്റുകള്‍ വനത്തിനുള്ളിലേക്ക് മറഞ്ഞു. പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ ഒരു മാവോയിസ്റ്റിന്റെ മൃതദേഹവും തിരനിറച്ച തോക്കും കണ്ടെത്തി.