23 April 2024, Tuesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

കോവിഡ്; യുഎസില്‍ ഒരുദിവസം പത്തുലക്ഷം കേസുകള്‍

Janayugom Webdesk
വാഷിങ്ടൺ
January 4, 2022 10:37 pm

യുഎസ് വീണ്ടും കോവിഡിന്റെ പിടിയില്‍. തിങ്കളാഴ്ച മാത്രം 10 ലക്ഷത്തിലധികം കേസുകള്‍ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭൂരിപക്ഷവും ഒമിക്രോൺ കേസുകളുമാണ്. മുൻ കോവിഡ് തരംഗത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ മൂന്ന് മടങ്ങ് പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. നാലു ദിവസം മുമ്പ് റിപ്പോർട്ട് ചെയ്ത 5,90,000 കേസുകളായിരുന്നു നേരത്തെയുള്ള റെക്കോഡ്.

ഡെൽറ്റ വകഭേദത്തിന്റെ വ്യാപനത്തിനിടെ കഴിഞ്ഞ വർഷം മെയ് ഏഴിന് റിപ്പോർട്ട് ചെയ്ത 4,14,000 കേസുകളാണ് അതിനു മുമ്പുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളുടെ എണ്ണം. കഴിഞ്ഞ ആഴ്ചയിൽ 100 പേരിൽ ഒരാൾക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും റെക്കോഡ് വർധന രേഖപ്പെടുത്തി. ഒരു ലക്ഷത്തിലധികം പേരെ ഇന്നലെ യുഎസിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ENGLISH SUMMARY:One mil­lion cas­es a day in the US
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.