കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വിചാരണ തടവുകാർക്കും റിമാൻഡ് പ്രതികൾക്കും ഏപ്രിൽ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി ഫുൾ ബെഞ്ച് ഉത്തരവിറക്കി. പ്രതികൾ ജാമ്യം നേടി താമസസ്ഥലത്ത് എത്തിയാലുടൻ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പരമാവധി ഏഴു വർഷത്തിൽ താഴെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുള്ളവർക്ക് മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും സ്ഥിരം കുറ്റവാളികൾക്ക് ഇടക്കാല ജാമ്യത്തിന് അർഹത ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്. കാലാവധി തീരുന്ന മുറയ്ക്ക് പ്രതികൾ ബന്ധപ്പെട്ട കോടതികളിൽ ഹാജരാകണം. ജാമ്യം നീട്ടുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിചാരണക്കോടതിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
English Summary: one month bail for prisoners
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.