തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് തടവും പിഴ ശിക്ഷയും വിധിച്ച് കോടതി. ആറ് വിദേശികളെയും ഇവരെ അനുഗമിച്ച രണ്ട് ഇന്ത്യക്കാരെയുമാണ് കോടതി ഒരു മാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്. സെഹോര്‍ വിചാരണ കോടതിയുടേതാണ് നടപടി. മ്യാന്‍മാറില്‍ നിന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഖിന്‍ മവുങ് സാവ്, ത്‌നിന്‍ താരി ഖിന്‍ മൗങ്, സാവൂ, യെ ലിന്‍ ഫിയോ, തീന്‍ ലിനി, മെയോ, ഝാര്‍ഖണ്ഡ് സ്വദേശിയായ മഷൂര്‍ റഹ്മാൻ, ബിഹാര്‍ സ്വദേശിയായ അഹ്മദ് ഹുസൈന്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വിദേശികള്‍ ഉള്‍പ്പെടെ എട്ട് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 16,800 രൂപ പിഴയായി കോടതിയില്‍ കെട്ടിവയ്ക്കണം.
ഡല്‍ഹിയില്‍ നിന്നും സമ്മേളനം കഴിഞ്ഞെത്തിയ ഇവര്‍ ഭോപ്പാലില്‍ എത്തുകയും പ്രദേശത്തെ വിവിധ പള്ളികളില്‍ താമസിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ ഇവരുടെ നടപടികൾ വിസചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തി. കോവിഡ് വിലക്കുകൾ ലംഘിച്ച് മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും കോടതി വിലയിരുത്തി. മെയ് 22നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
തബ്‌ലീഗ് സമ്മേളനത്തിന് എത്തിയവരിൽ ഇതുവരെ 908 വിദേശികളെ കുറ്റം ഏറ്റുപറഞ്ഞ് ചെറിയ തുക പിഴയടച്ച് മോചിതരാകാന്‍ വിവിധ കോടതികൾ അനുവദിച്ചിരുന്നു. കുറഞ്ഞ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ കോടതിയില്‍ ഏറ്റുപറഞ്ഞ് മോചിതരാകാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഇതുപ്രകാരം 53 വിദേശികള്‍ക്ക് കൂടി പിഴയടച്ച ശേഷം രാജ്യം വിടാന്‍ ഡൽഹി കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു. ഇനിയും അമ്പതോളം വിദേശ പൗരന്മാര്‍ കോടതിയില്‍ വിചാരണ നേരിടുന്നുണ്ട്.
ENGLISH SUMMARY:One month imprisonment for foreigners attending Tablighi conference
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.