ചിത്തിരപുരത്തെ ഹോംസ്‌റ്റേയില്‍ വിഷമദ്യം കഴിച്ച സംഭവത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹോം സ്റ്റേ ഉടമ തങ്കപ്പനും മരിച്ചു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച്ച മുമ്പ് ഇയാളുടെ ഡ്രൈവർ കോലഞ്ചേരി ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു.
കഴിഞ്ഞ 25നാണ് തൃശൂര്‍ സ്വദേശിയായ മനോജ് കൊണ്ടുവന്ന മദ്യം ചിത്തിരപുരത്തെ ഹോംസ്‌റ്റേയില്‍ വച്ച് ഹോംസ്‌റ്റേ ഉടമ തങ്കപ്പനും ഡ്രൈവര്‍ ജോബിയും ചേര്‍ന്ന് മദ്യം കഴിച്ചത്. തുടര്‍ന്ന് മനോജിന് കാഴ്ച മങ്ങുകയും, തങ്കപ്പനും ജോബിക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ 26ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭക്ഷ്യ വിഷബാധയെന്ന് ആദ്യ കരുതിയെങ്കിലും പിന്നീട് മദ്യം കഴിച്ച വിവരം ഇവര്‍ പറയുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനോജ് ആമസോണ്‍ വഴി വാങ്ങിയ സാനിട്ടയിസര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്പിരിറ്റാണ് കഴിച്ചതെന്ന് വ്യക്തമായത്.
അന്വേഷണ സംഘം ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ സ്പിരിറ്റിന്റെ ബാക്കി കണ്ടെടുക്കുകയും ചെയ്തു. മനോജിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. മങ്ങിയ കാഴ്ചയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഇയാൾ മുൻ കൂർ ജാമ്യത്തിനും അപേക്ഷ നൽകി. കഴിഞ്ഞ ആഴ്ച്ച ഗുരുതരാവസ്ഥയിലായിരുന്ന ഡ്രൈവർ ജോബി കഴിഞ്ഞ നാലാം തീയതിയാണ് മരിച്ചത്.
English summary: one more after consuming fake alcohol
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.