November 27, 2022 Sunday

Related news

November 21, 2022
November 19, 2022
November 19, 2022
November 15, 2022
November 10, 2022
November 1, 2022
October 7, 2022
September 28, 2022
September 5, 2022
August 31, 2022

ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെതിരെ ഒരു കേസ് കൂടി

Janayugom Webdesk
കാസര്‍കോട്
October 11, 2020 12:59 pm

ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീൻ എംഎല്‍എയ്ക്കെതിരെയും എംഡി പൂക്കോയ തങ്ങള്‍ക്കെതിരെയും ഒരു കേസ് കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തു. ജ്വല്ലറിയില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന കണ്ണൂര്‍ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ നിക്ഷേപ തട്ടിപ്പില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 88 ആയി.

കേസിലെ പ്രതികളായ ജ്വല്ലറി ചെയര്‍മാൻ എംസി കമറുദ്ദീൻ എംഎല്‍എയെയും എംഡി പൂക്കോയ തങ്ങളെയും അന്വേഷണ സംഘം ഒരാഴ്ചയ്ക്കുളളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജ്വല്ലറിയില്‍ നിന്ന് പല സമയങ്ങളിലായി രാജിവച്ചുപോയ ഡയറക്ടര്‍മാരെ ഉള്‍പ്പെടെ കേസില്‍ ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ENGLISH SUMMARY: one more case against mc kamarud­din mla

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.